2011, ജൂൺ 4, ശനിയാഴ്‌ച

മടക്കയാത്ര


             അവള്‍ നടന്നു..അര്‍ത്ഥമില്ലാത്ത ജീവിത്തിന്ടെ അര്‍ത്ഥ തലങ്ങള്‍ തേടി..പാലക്കാടന്‍ ചുരം കടന്നെത്തുന്ന തണുത്ത കാറ്റ്..കരിമ്പനക്കൂട്ടങ്ങ്ളിലെ യക്ഷിക്കഥകള്‍ അവളെ ഇന്നു ഭയപ്പെടുത്തുന്നില്ല..എന്തൊക്കെയോ മറന്നു വച്ച തിടുക്കത്തില്‍ കാലം അവളെ മുന്നോട്ടു നയിച്ചു..
             ബന്ധങ്ങളുടെ മുള്‍മുന അവളുടെ കാല്‍പാദങ്ങള്‍ കീറി മുറിച്ചു..വഴിയറിയാതെ ഉഴലുമ്പോലും അവള്‍ തളര്‍ന്നില്ല.ബാല്യം ഓര്‍മകള്‍ സമ്മാനിച്ച ഈ നാട്ടിലേക്കു ഇനിയൊരു മടക്കയാത്ര പ്രതീക്ഷിച്ചതല്ല..
                പക്ഷേ അവള്‍ക്കു വരേണ്ടി വന്നു.,,മുത്തശ്ശിയുടെ അസ്ഥിത്തറയും ഫണം വിടര്‍ത്തിയാടുന്ന സര്‍പ്പക്കാവും ഓര്‍മ്മകളില്‍ തികട്ടുമ്പോള്‍ അവള്‍ക്ക് എങ്ങനെ സ്വസ്ഥ്മായി ഉറങ്ങാന്‍ കഴിയും...?
      അവള്‍ വന്നു...ഒടുവില്‍..മൂവാണ്ടന്‍ മാവിലെ അവസാന മാമ്പഴത്തിന്ടെ മധുരം തേടി.. മുതുക്കി കുന്നിലെ പൂമ്പാറ്റകളെ തേടി..
               പക്ഷേ അവളെ ആരും തിരിച്ചറിഞ്ഞില്ല..അവള്‍ക്കിപ്പോള്‍ മുട്ടോളമെത്തുന്ന മുടിയഴകില്ല..പട്ടു പാവാടയുടെ നിറഭംഗിയോ കിലുങ്ങുന്ന പാദസരത്തിന്ടെ കളമൊഴിയോ ഇല്ല...
       എങ്കിലും എന്നും അവള്‍ അവളായിരുന്നു..മൂടിവച്ച സ്വപ്നങ്ങളുടെ മാത്രം ഉടമയായ ആ പെണ്‍കുട്ടി.... 

6 അഭിപ്രായങ്ങൾ:

  1. ഈ വാക്കുകളില്‍ പറയുന്നതിന്റെ പരിപൂര്‍ണത ഉള്ല്‍ക്കൊല്ലാന്‍ കഴിഞ്ഞു... ഒത്തിരി പ്രതീക്ഷകളോടെ പാലക്കാടന്‍ ചുരം കടന്നു പോയ, അതിലേറെ ദുഃഖഭാരത്തോടെ തിരിച്ചെത്തിയ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും എനിക്ക് അറിയാം.. ഞാനും അതില്‍ ഒരാളാണ്... അനുഭവ സാക്ഷ്യം എഴുതിയതുകൊണ്ടാകാം ഗദ്യത്തില്‍ കവിതയുടെ മേമ്പൊടികള്‍ കാണാന്‍ കഴിയും... ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  2. IT IS VERY INTERESTING.I WISH YOU TO SEE MORE DREAMS......COLORFUL DREAMS.....

    മറുപടിഇല്ലാതാക്കൂ
  3. nothing like that...dont compare all the characters of my writing with me

    മറുപടിഇല്ലാതാക്കൂ