2011, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

നഷ്ടങ്ങള്‍

ചിറകു നഷ്ടപ്പെട്ട പൂമ്പാറ്റ 
വെറും പാറ്റയായ് മാറുമ്പോള്‍,
ഋതു ഭേദങ്ങളില്‍ നഷ്ടപ്പെട്ടതിനെ 
കുറിച്ചോര്‍ത്തു വിലപിക്കുമോ...?
കൊഴിഞ്ഞു പോയ ശിശിരത്തിന്റെ 
മാവിന്‍ ചുവട്ടില്‍ ഒരു
കരിയിലയായ് വീണ്ടും 
ഒടുങ്ങി തീര്‍ക്കേ 
നഷ്ടങ്ങളുടെ കണക്കു പുസ്തകത്തില്‍ 
കൂട്ടിക്കിഴിച്ചു കിട്ടിയത് 
വലിയൊരു വട്ടപൂജ്യം മാത്രം !
നഷ്ടപ്പെടാന്‍ ഒന്നുമില്ലെങ്കിലും 
നഷ്ടപ്പെടുന്നു എന്തൊക്കെയോ...
ചെയ്തു പോയ പാപങ്ങളുടെ 
പാഴ്ഭാണ്ടത്തില്‍ അഴുകി 
നാറുന്ന ജീവിത ഗന്ധം 
സ്മരിക്കാന്‍ സ്മൃതികള്‍ 
ഇല്ലെങ്കിലും സൂക്ഷിക്കാന്‍ 
എണ്ണമറ്റ നിനവുകള്‍ ഇല്ലെങ്കിലും
കാത്തു വയ്ക്കുന്നു 
എന്തൊക്കെയോ ഇന്നും 
ചിലപ്പോള്‍ പ്രതീക്ഷകളുടെ
ഉടഞ്ഞു പോയ സ്ഫടിക 
പൊട്ടുകള്‍...
മറ്റു ചിലപ്പോള്‍ കൊഴിഞ്ഞ 
ചിറകിന്റെ നാഡീ മിടിപ്പുകള്‍...
എങ്കിലും ചില നിമിഷങ്ങളില്‍ 
സ്പന്ധനങ്ങളായ് നഷ്ടപെടലുകളെ 
മറക്കാന്‍ ശ്രമിക്കുന്ന 
നഷ്ട  ഹൃദയത്തിന്‍ വേദന...
ചങ്ക് പിളര്‍ത്ത് യാത്ര 
പറഞ്ഞ രോദനങ്ങള്‍...
എല്ലാ നഷ്ടങ്ങളും 
നഷ്ടങ്ങളായ് മാത്രം പരിണമിക്കെ 
ഇനിയും എന്തൊക്കെയോ 
നഷ്ടപ്പെടാന്‍ ജീവിതം 
ബാക്കിയാവുന്നു,,,
6 അഭിപ്രായങ്ങൾ:

 1. "നഷ്ടങ്ങളുടെ കണക്കു പുസ്തകത്തില്‍
  കൂട്ടിക്കിഴിച്ചു കിട്ടിയത്
  വലിയൊരു വട്ടപൂജ്യം മാത്രം !
  നഷ്ടപ്പെടാന്‍ ഒന്നുമില്ലെങ്കിലും
  നഷ്ടപ്പെടുന്നു എന്തൊക്കെയോ..."

  "എല്ലാ നഷ്ടങ്ങളും
  നഷ്ടങ്ങളായ് മാത്രം പരിണമിക്കെ
  ഇനിയും എന്തൊക്കെയോ
  നഷ്ടപ്പെടാന്‍ ജീവിതം
  ബാക്കിയാവുന്നു,,,
  "

  നഷ്ടങ്ങളുടെ കണക്കെടുപ്പ് ഞാന്‍ നടത്താറില്ല; ഭ്രാന്തു വന്നേക്കും എന്നത് തന്നെ കാരണം...

  നഷ്ടങ്ങളുടെ ഈ കവിതയും പ്രത്യേകിച്ച് അതിലെ ടി വരികളും ഒരുപാടിഷ്ടായി...

  മറുപടിഇല്ലാതാക്കൂ
 2. നന്ദി,..മഹേഷേട്ട,നീലാംബരി...

  മറുപടിഇല്ലാതാക്കൂ
 3. "എല്ലാ നഷ്ടങ്ങളും
  നഷ്ടങ്ങളായ് മാത്രം പരിണമിക്കെ
  ഇനിയും എന്തൊക്കെയോ
  നഷ്ടപ്പെടാന്‍ ജീവിതം
  ബാക്കിയാവുന്നു,,,

  നഷ്ടങ്ങളുടെ കണക്കു പുസ്തകം മാത്രം തുറക്കാതെ അതിനിടയില്‍ ഒരു പാടു ലാഭങ്ങളുടെ കണക്കുകളും കാണാതിരിക്കില്ല .. അത് കൂടി വല്ലപ്പോഴും തുറന്നു നോക്കുക .. നല്ല രചന ... അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 4. നഷ്ടപെടാന്‍ ഒന്നുമില്ലെങ്കിലും നഷ്ടപെടുന്നു എന്തൊക്കെയോ !!
  .. ഇനിയും എന്തൊക്കെയോ നഷ്ടപെടാന്‍ ജീവിതം ബാക്കിയാവുന്നു....
  കണക്കെടുത്ത് നോക്കിയാല്‍ ജീവിതം നഷ്ടങ്ങളുടെ ആകെത്തുകയാണ്...
  നഷ്ടപെടാന്‍ വേണ്ടിയാണെങ്കിലും നമുക്ക് സ്വപ്‌നങ്ങള്‍ കാണാം. വെറുതെ...
  മനോഹരമായ വരികള്‍... ഭാവുകങ്ങള്‍
  - സ്നേഹപൂര്‍വ്വം അവന്തിക ഭാസ്കര്‍

  മറുപടിഇല്ലാതാക്കൂ