2011, ജൂൺ 5, ഞായറാഴ്‌ച

പറയാന്‍ മറന്ന വാക്ക്...

പറയാന്‍ മറന്നു പോയ വാക്ക് ,
ഗതി കിട്ടാത്ത ആത്മാവിനെപ്പോലെ,
മനസ്സില്‍ അലഞ്ഞു നടന്നു..
പാലപ്പൂവിന്റെ മണമുള്ള യാത്രകള്‍..!
ഗദ്ഗദമായി വീണ്ടും പടവുകളിറങ്ങി,
അവ നടന്നു തുടങ്ങി..
മൗനം നേര്‍ത്ത ഹസ്ത ദാനങ്ങള്‍ നല്‍കി
കടന്നുപോയപ്പോള്‍ നിനക്ക് ..
നഷ്ടമായതെന്തായിരുന്നു..?
ചുവന്ന ചെമ്പരത്തികള്‍,
നിന്റെ മന്ത്ര കളത്തില്‍ ബാക്കിയായി..
ഒരിക്കലും വരാത്ത വിരുന്നുകാരനായ് 
നീ നിന്റെ വാക്കുകളെ മാറ്റി വച്ചു..
ഇറ വെള്ളത്തിലെവിടെയോ തുഴ വിട്ട്‌
 നീ കടന്നു പോകെ നിന്റെ 
കരിമഷി കണ്ണുകള്‍ കലങ്ങിയത് 
ആര്‍ക്കു വേണ്ടി?
മ്രതമാര്‍ന്ന പഴയൊരാ വാക്കിനു വേണ്ടിയോ...?
അതോ വഴിയറ്റ നിന്‍ വിരഹത്തെ ഓര്‍ത്തോ..?


8 അഭിപ്രായങ്ങൾ:

 1. നന്നായിട്ടുണ്ട്. ഇനിയും എഴുതുക. എല്ലാ വിധ ഭാവുകങ്ങളും.

  മറുപടിഇല്ലാതാക്കൂ
 2. നിന്‍ ചുണ്ടുകളില്‍ നിന്ന് വീണ അവസാന വാക്കില്‍ ,
  കലങ്ങി നിന്നു എന്‍ ഹൃദയം ,
  സമര്‍ഥയായുരു ചാപല്യം ആണ് നീ ,
  എന്നെ പൂര്‍ണമായും ആകര്‍ഷിച്ച ഈ കവിത തന്‍ മാതാവേ ,
  നിനക്കെന്‍ ഹൃദയാശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 3. ഒരു വിത്യസ്തത ഫീല്‍ ചെയ്യുന്നു....
  പറയാന്‍ മറന്നത് ആരാണ്? നീയാണോ?
  എങ്കില്‍ നീ പറയാന്‍ മറന്ന ആ വാക്ക് കേള്‍ക്കാന്‍ അവന്‍ ആഗ്രഹിച്ചു കാണില്ലേ...?

  മറുപടിഇല്ലാതാക്കൂ
 4. നന്ദി ഏട്ടാ..കൊതിച്ചിരിക്കും ഒരു പക്ഷെ...

  മറുപടിഇല്ലാതാക്കൂ