2012, ഒക്‌ടോബർ 21, ഞായറാഴ്‌ച

അവിഹിതം..?

വരച്ചിട്ടതൊക്കെ വെറും
വരകള്‍ മാത്രമാണെന്ന്
പറഞ്ഞപ്പോള്‍ നിന്റെ
പ്രണയ ലേഖനങ്ങള്‍
ഞാന്‍ ചവറ്റു കുട്ടയിലെറിഞ്ഞു
നിനക്കും എനിക്കും ഇടയില്‍
 വഴി തെറ്റി വന്ന പ്രണയത്തെ
ഇന്നലെ മറ്റൊരു
താലിക്കു തല കുനിച്ചു
ഞാന്‍ പുറത്താക്കി ..

എന്നിട്ടും എണ്ണം പറഞ്ഞു
 കടന്നു പോയ ഓര്‍മകളില്‍
നിന്റെ ചുംബനത്തിന്റെ
നനവുണ്ടായിരുന്നു...
മെഴുക്കു പുരണ്ട
തല മുടിയുടെ ചൂടില്
‍ ഞാനും നീയും പങ്കു വച്ച
നിശ്ശബ്ദതകള്‍ ഉണ്ടായിരുന്നു..
ആട്ടി  പുറത്താക്കിയ പ്രണയം
 ഇന്നലെയും നമ്മളെയും
കാത്ത് പുറത്ത്
അക്ഷമനായി നിന്നിരുന്നു..

ആരൊക്കെയോ പറഞ്ഞു
അതായിരുന്നു  അവിഹിതം..

15 അഭിപ്രായങ്ങൾ:

  1. മെഴുക്കു പുരണ്ട
    തല മുടിയുടെ ചൂടില്
    ?????

    മറുപടിഇല്ലാതാക്കൂ
  2. നഷ്ട പ്രണയത്തിനു സമൂഹം നല്‍ക്കിയ പേരോ അവിഹിതം ?

    എനിക്കുമുണ്ടൊരു ബ്ലോഗ്‌...... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു......

    മറുപടിഇല്ലാതാക്കൂ
  3. ഇപ്പോഴത്തെ പ്രണയം എല്ലാം ഒരു തരം കൊണ്ട്രാക്റ്റ് ആണ്.

    മറുപടിഇല്ലാതാക്കൂ
  4. പട്ടേപ്പാടം റാംജി,കമ്പ്യൂട്ടര്‍ ടിപ്സ് thanks for your comments

    മറുപടിഇല്ലാതാക്കൂ
  5. രസമുണ്ട് ഈ കവിത വായിക്കാന്‍ ...

    മറുപടിഇല്ലാതാക്കൂ
  6. നിനക്കും എനിക്കും ഇടയില്‍
    വഴി തെറ്റി വന്ന പ്രണയത്തെ
    ഇന്നലെ മറ്റൊരു
    താലിക്കു തല കുനിച്ചു
    ഞാന്‍ പുറത്താക്കി ...

    വരികള്‍ ഇഷ്ടായി സംഗീതാ... ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  7. അഭിപ്രായങ്ങള്‍ അറിയിച്ചതിനു വളരെ നന്ദി കണ്ണന്‍, jomy jose, Asha...

    മറുപടിഇല്ലാതാക്കൂ
  8. വഴി തെറ്റി വന്ന പ്രണയത്തെ
    ഇന്നലെ മറ്റൊരു
    താലിക്കു തല കുനിച്ചു

    അതു നന്നായി. അല്ലപിന്നെ!:)

    മറുപടിഇല്ലാതാക്കൂ