2011, ജൂൺ 11, ശനിയാഴ്‌ച

മരണം


  മരണം ഒരു കള്ളനെ പോലെ അയാളുടെ വീടിന്റെ,അടുക്കള വാതില്‍ തുറന്ന് അകത്തു കയറി..ആരെയാണ് ഞാന്‍ ഇന്ന് കൊണ്ട് പോകേണ്ടത്..?മരണം ചിന്തിച്ചു...
അവള്‍ അയാള്‍ക്കായി ചായ ഉണ്ടാക്കുന്ന തിരക്കിലാണ്..മരണം അവളെ ശ്രദ്ധിച്ചു.അവളുടെ സാരി മുഷിഞ്ഞു വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കുന്നു"ആര്‍ക്കും ന്റെ കാര്യങ്ങള്‍ നോക്കാന്‍ സമയമില്ലല്ലോ..വൈകുന്നേരം ഒരു സിനിമക്ക് കൊണ്ട് പോവാന്‍ പറഞ്ഞിട്ട് എത്ര ദിവസായി..അതിനെങ്ങനെയാ നേരത്തെ ഒന്ന് വന്നാലല്ലേ ഓഫീസിന്ന്‍"അവള്‍ പിറുപിറുത്തു ... അവള്‍ക്കു മരണത്തെ ശ്രദ്ധിക്കാന്‍ സമയമുണ്ടായിരുന്നില്ല...കാരണം അടുപ്പിലിരിക്കുന്ന ദോശ ചിലപ്പോള്‍ കരിഞ്ഞു പോകും..മരണം വീടിന്റെ ഇടനാഴിയിലൂടെ പതുക്കെ ഉള്ളിലേക്ക് നടന്നു..അവിടെ അയാളുടെ വയസ്സായ അച്ഛന്‍ കൊക്കി കുരച്ചു കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..
                    പൂജാമുറിയുടെ മുന്നിലുള്ള ഗോവണിയുടെ കീഴെ ഇരുന്ന് അയാളുടെ മകന്‍ ഹോം വര്‍ക്കുകള്‍ ചെയ്യുന്നു..മരണം പതുക്കെ ഉമ്മറ തിന്നയിലേക്ക് നടന്നു..അയാള്‍ അവിടെയിരുന്നു ദിനപത്രത്തിലെ ഓരോ അക്ഷരങ്ങളെയും എണ്ണി പെറുക്കുന്നുണ്ടായിരുന്നു...
"അതേയ് വരുമ്പോ ഇത്തിരി നല്ലെണ്ണ വാങ്ങീട്ടു വരണം..കൊറച്ചു പീട്യേ സാദനങ്ങളും.."അവള്‍ അടുക്കളയില്‍ നിന്നും ശബ്ദിച്ചു..മരണം പതുക്കെ ഉമ്മറത്തെ ചുവരില്‍ ചാരി അയാള്‍ പുറപ്പെടുന്നതും കാത്ത് നിന്നു..മണി ഒന്‍പതായി..
                  അലക്കി തേച്ച ഷര്‍ട്ടും പാന്റ്സുമിട്ട് അയാള്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു.."അതേയ് നല്ലെണ്ണടെ കാര്യം മറക്കല്ലേ ട്ടോ..അടുക്കളേല്‍ ഒരു തുള്ളി ഇല്ല..അവള്‍ ഓടി വന്നു പറഞ്ഞു.."
       "നിന്നോട് ഞാന്‍ പലവട്ടം പറഞ്ഞിട്ടില്ലേ പുറത്തിക്കിറങ്ങുമ്പോ പിന്നീന്ന് വിളിക്കല്ലെന്നു..."അയാള്‍ അവളെ ശാസിച്ചു..മരണം ഒരു ചെറു പുഞ്ചിരിയോടെ അയാളെ പിന്തുടര്‍ന്നു..
********************************
               അലക്കാനുള്ള തുണികളുമായി കുളിമുറിയിലേക്ക് നടക്കുമ്പോഴാണ് അവള്‍ ഒരു വണ്ടിയുടെ ശബ്ദം കേട്ടത്..
"ആരാ ഇപ്പൊ  ഈ നേരത്ത്..ഒരു പണിയെടുക്കാന്‍ സമ്മതിക്കില്ല ആരും ന്നെ.."പ്രാകിക്കൊണ്ട് അവള്‍ വാതില്‍ തുറന്നു..
*********************************
അവളുടെ നെറ്റിയിലെ കുംകുമം ആരോ തുടച്ചു മാറ്റി..താലി
ചരട് അഴിച്ചെടുത്തു..അവള്‍ ഒന്നും അറിഞ്ഞില്ല..അപ്പോഴും അബോധമായി അവള്‍ എന്തെല്ലാമോ   പിറുപിറുത്തു   കൊണ്ടേയിരുന്നു...

7 അഭിപ്രായങ്ങൾ:

  1. Why this Maranam always choosin bykers. Why he cant select on that lady or that old man?

    മറുപടിഇല്ലാതാക്കൂ
  2. Ee kadhashalakam valare nannayi. Kurachukoodi nirangal vaakkukalil konduvallirunnenkil kooduthal bhangiyayenne

    മറുപടിഇല്ലാതാക്കൂ
  3. മരണം................രംഗബോധമില്ലാത്ത കോമാളി............

    മറുപടിഇല്ലാതാക്കൂ
  4. ഒരാത്മാവ് ആയി ഭൂമിയില്‍ തിരിച്ചു വരാന്‍ ആകും എന്ന് ഉറപ്പുണ്ടെങ്കില്‍ എനിക്കും മരിക്കാന്‍ ആണിഷ്ടം...
    പക്ഷെ മരിക്കും മുന്‍പ് എന്റെതായി എന്തെങ്കിലും ഒക്കെ ഈ ഭൂമിയില്‍ അവശേഷിപ്പിച്ചിട്ടു പോകണം എന്നൊരു ആഗ്രഹം കൂടി ഇപ്പോള്‍ ഉണ്ട് എന്ന് മാത്രം...
    കഥ ഇഷ്ടപ്പെട്ടു...ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ