2011, ജൂൺ 7, ചൊവ്വാഴ്ച

ഒരു നിമിഷം ചിന്തിക്കൂ...( 12-5-11 ലെ മാതൃഭൂമി ദിനപത്രത്തിലെ വാര്‍ത്തയെ അടിസ്ഥാനമാക്കി എഴുതിയത് )


കയ്യിലിരുന്ന കടലാസു കഷ്ണങ്ങള്‍ അടുക്കി പെറുക്കുംമ്പോഴാണ് ചാക്കുക‍ള്‍ മറ കെട്ടിയ ആ ഒറ്റ മുറിക്കുള്ളില്‍ നിന്നും ഉമ്മയുടെ വിളി കേട്ടത്.."സൈനബാ മോളെ സൂക്ഷിച്ചു പോണേ" ..വിശപ്പറിയാതിരിക്കാന്‍ കീറിയ പാവാട ഒന്ന് കുടി മുറുക്കി കെട്ടി ഉമ്മയോട് യാത്ര പറഞ്ഞിറങ്ങുംമ്പോള്‍ ആ മാതാവിന്റെ കണ്ണിലെവിടെയോ ഊര്‍ന്നിറങ്ങിയ ചുടുനീര്‍ അവളുടെ


ഹൃദയത്തില്‍ ഒരു പൊള്ളലായി മാറുന്നുണ്ടായിരുന്നു..


എങ്കിലും ആലോചിച്ചു നില്ക്കാന്‍ അവള്‍ക്കു സമയമില്ലായിരുന്നു..ടൌനിലെക്കുള്ള ആദ്യത്തെ ബസ്‌ പിടിക്കണം..എങ്കിലേ രാവിലെ നേരത്ത് എത്തുന്നവര്‍ക്ക് മുന്നില്‍ തന്റെ ജീവിതം വരച്ച കടലാസു ചിന്തുകള്‍ നീട്ടാനാവൂ..ആരൊക്കെയോ നല്‍കുന്ന ഒരു രൂപയുടെയും അമ്പതു പൈസയുടെയും നാണയങ്ങള്‍ പെറുക്കി കൂടി വേണം അവള്‍ക്കും ഉമ്മക്കും കഞ്ഞി കുടിക്കാന്‍...ഉമ്മയുടെ അസുഖം ഈയിടെ ആയി വല്ലാതെ മൂര്ച്ചിച്ചിരിക്കുന്നു..മരുന്നിനു എണ്‍പത് രൂപയാകുമെന്നാണ് കടയില്‍ ചോദിച്ചപ്പോള്‍ പറഞ്ഞത്..


ബസ്‌ ഇറങ്ങി സ്ടാന്റിലെ യാത്രക്കാര്‍ക്ക് മുന്നില്‍ അവള്‍ കടലാസു കഷ്ണങ്ങള്‍ നീട്ടി..ചിലര്‍ അവജ്ഞയോടെ ഒഴിഞ്ഞു മാറി.,മറ്റു ചിലര്‍ അത് വാങ്ങി വായിച്ച്‌അത് പോലെ തിരിച്ചു നല്‍കി..ആരൊക്കെയോ ചില നാണയത്തുട്ടുകള്‍ അവള്‍ക്കു നേരെ വലിച്ചെറിഞ്ഞു..


നേരം ഉച്ച തിരിഞ്ഞു..കണ്ണുകളില്‍ ഇരുട്ട് കയറുന്നു..തെരുവോരത്തെ ടാപ്പില്‍ നിന്നും തന്റെ മെലിഞ്ഞു ഒട്ടിയ കൈകള്‍ നീട്ടി അവള്‍ ഇത്തിരി വെള്ളം കുടിച്ചു..വഴിയേ പോയ ഒരു മധ്യവയസ്കന്‍ ആ കാഴ്ച കണ്ട്അവളുടെ അടുത്തേക്ക് വന്നു..അവളോട്‌ വിവരങ്ങള്‍ ആരാഞ്ഞ്അയാള്‍ തന്റെ മടിക്കുത്തില്‍ നിന്നും ഒരു പുതിയ നൂറു രൂപ നോട്ട് എടുത്തു അവള്‍ക്കു നേരെ നീട്ടി.. ഒരുപാടു നാളുകള്‍ക്ക് ശേഷം മുഷിഞ്ഞു നാറിയ ആ തട്ടത്തിനുള്ളില്‍ ഒരു പുഞ്ചിരി വിടര്‍ന്നു ..


ഇന്ന് ഇനി മടങ്ങാം ..ഉമ്മയ്ക്ക് മരുന്ന് വാങ്ങണം,ഇന്നെങ്കിലും വയറു നിറച്ചു ചോറ് കൊടുക്കണം..ആ ഇരുപത്തൊന്നുകാരിയുടെ മോഹങ്ങള്‍ അത്ര മാത്രമായിരുന്നു.. ബസ്‌ ഇറങ്ങി നടക്കുമ്പോള്‍ ചിന്തകള്‍ അവളെ അലോസരപ്പെടുത്തി..


വെയിലിന്റെ കാഠിന്യം അല്പമൊന്നു കുറഞ്ഞതായി അവള്‍ക്കു തോന്നി..അതോ അവളുടെ ചിന്തകള്‍ക്ക് മുന്നില്‍ വെയില്‍ പോലും നിഷ്പ്രഭമായോ..?


ആള്പെരുമാട്ടമില്ലാത്ത ആ ഒറ്റയടിപ്പാതയിലൂടെ നടക്കുമ്പോഴാണ് കുറുകെ ആ ഓട്ടോറിക്ഷ വന്നത്..പിന്നെയൊന്നും അവള്‍ക്കു ഓര്‍മയില്ല..വേദനയില്‍ പുളഞ്ഞ രണ്ടു രാവുകളും പകലുകളും..


രക്തക്കറ പുരണ്ട അവളുടെ സ്വപ്‌നങ്ങള്‍ അവിടെ അവസാനിക്കുകയായിരുന്നു..


മൂന്നു നാളുകള്‍ക്ക് ശേഷം രക്തത്തില്‍ കുളിച്ചു കിടന്ന വിവസ്ത്രയായ ഒരു പാവം പെണ്‍കുട്ടിയെ ആരൊക്കെയോ ചേര്‍ന്ന് റെയില്‍വേ ട്രാക്കില്‍ നിന്നും ആശുപത്രിയിലെത്തിച്ചു..


നഷ്ട്ടപ്പെട്ട ബോധം തിരിച്ചു കിട്ടുമ്പോഴും അവളുടെ ചുണ്ടുകള്‍ ഒരു വാക്ക് മാത്രമേ മന്ത്രിചിരുന്നുല്ലു..."ഞാന്‍ ന്ടുമ്മാക്ക് ഇനി എങ്ങനെ മരുന്ന് വാങ്ങും...?


ന്ടുമ്മ വിശക്കുന്നുന്നു പറയുമ്പോ ഞാനെന്താ ചെയ്യാ ?.."


സ്വപ്നങ്ങളില്‍ നിറം പകര്ത്തേണ്ട അവളുടെ കൌമാരവും യൌവ്വനവും കവര്ന്നെടുത്തവര്‍ ഒരു പക്ഷെ അവളുടെ ഈ ചോദ്യത്തിലെ വേദന എന്നെങ്കിലും അറിഞ്ഞിരിക്കുമോ..?അതോ അറിഞ്ഞിട്ടും തങ്ങളുടെ ദൌര്‍ബല്യംഗള്‍ക്കായ്‌ അവളെ ബലിയാടാക്കിയോ...?


വാര്‍ത്തകള്‍ക്ക് വേണ്ടി കഴുകന്മാരെപ്പോലെ അവള്‍ക്കു ചുറ്റും ചിറകിട്ടു പറക്കുന്ന രാഷ്ട്രീയക്കാരും മാധ്യമ പ്രവര്‍ത്തകരും അവളെ കൊത്തിപ്പരക്കുമ്പോള്‍ ഒരു നിമിഷം ഓര്‍ക്കുക..ഇതോ സാഹോദര്യം പുലരുന്ന നമ്മുടെ ഭാരതം..?ഇതോ മാധ്യമ ധര്‍മം..?ജീവിതത്തിലെ പുഞ്ചിരി എന്നന്നേക്കുമായി നഷ്ടപെട്ട അവളും നമ്മളുടെ സഹോദരിയല്ലേ...?അവളും നമ്മളില്‍ ഒരാളല്ലേ..?
5 അഭിപ്രായങ്ങൾ:

 1. samoohika prathibadhatha ulla subject.....
  ella purushanmaaareyum maadyama pravarthakareyum kuttappeduthunnath shariyalla........

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍2011, ജൂൺ 13 6:03 AM

  Good,Same subject that have been readin in news papers and books.Fvz

  മറുപടിഇല്ലാതാക്കൂ
 3. പോസ്റ്റ് ഫീല്‍ വല്ലാതെ മനസില്‍ തട്ടി...
  ഇത്തരമൊരു വാര്‍ത്ത ഞാനും വായിച്ച പോലെ ഓര്‍മ്മ വരുന്നു...
  വേദനിക്കുന്ന, ചൂഷണം ചെയ്യപ്പെടുന്ന എന്റെ സഹോദരിമാര്‍ക്കായി നല്‍കാന്‍ എന്റെ കൈവശം ഒന്നുമില്ല, പ്രതികരണ ശേഷി ഉള്ള ഒരു മനസല്ലാതെ...
  നന്നായി എഴുതുക, പ്രതികരിക്കുക... ഇത് വായിച്ചു ഒരാളുടെ എങ്കിലും മനസ് മാറിയാലോ? ഒരാളെങ്കിലും മനുഷ്യന്‍ ആയാലോ?

  മറുപടിഇല്ലാതാക്കൂ