പക്ഷെ ഞങ്ങളുടെ പ്രണയത്തെ അവര്‍ ദൈവങ്ങളുടെ
പേരില്‍ പുച്ചിച്ചു..
അവരെ നമ്മള്‍ മാന്യന്മാര്‍ എന്ന് വിളിച്ചു..
അവസാനം ദൈവങ്ങള്‍ പോലും ഞങ്ങളെ കൈവിട്ടു..
കാരണം അവന്റെയും എന്റെയും ദൈവങ്ങള്‍ക്കിടയില്‍
സമൂഹം കരിങ്കല്‍ മതിലുകള്‍ കേട്ടിതീര്‍ത്തു..
ഹിന്ദുവും മുസല്‍മാനും എന്ന മതിലുകള്‍ക്കപ്പുരവും,
ഇപ്പുറവും നിന്ന് എന്നിട്ടും ഞങ്ങള്‍ നിസബ്ദമായി പ്രണയിച്ചു...
അപ്പോള്‍ അവര്‍ ഞങ്ങളെ ഒറ്റപെടുത്തി..
മുനയുള്ള വാക്കുകള്‍ എന്ന കൂര്‍ത്ത കല്ലുകള്‍
അവര്‍ ഞങ്ങള്‍ക്ക് നേരെ വലിച്ചെറിഞ്ഞു...
ആ മുറിവില്‍ നിന്നുള്ള ചോര പോലും ഞങ്ങളുടെ
പ്രണയത്തെ തകര്‍ത്തില്ല...
ഒടുവില്‍ രക്തം വാര്‍ന്നു വാര്‍ന്നു ഞങ്ങള്‍
ദൈവതിനടുത്തെക്ക് യാത്രയായി..
അവിടെ പക്ഷെ ഞങ്ങള്‍ മതിലുകള്‍ കണ്ടില്ല..
കൂര്‍ത്ത മുനയുള്ള കല്ലുകള്‍ കണ്ടില്ല..
ഞങ്ങള്‍ ദൈവത്തോട് ചോദിച്ചു..
എന്തിനു ഭൂമിയില്‍ പ്രണയം സൃക്ഷ്ടിച്ചു? അല്ലെങ്കില്‍
എന്തിനു ഭുമിയില്‍ മതങ്ങളെ സൃക്ഷ്ടിച്ചു..?അതുമല്ലെങ്കില്‍
എന്തിനു അവനെയും എന്നെയും സൃക്ഷ്ടിച്ചു..?
ദൈവത്തിനു ഉത്തരം ഉണ്ടായിരുന്നില്ല...
valare nannayi.
മറുപടിഇല്ലാതാക്കൂഇത് ദൈവത്തിന്റെ മുന്നിലെ അനേകം ഉത്തരമില്ലാ കടംകഥകളില്‍ ഒന്ന് മാത്രം...
മറുപടിഇല്ലാതാക്കൂഇതുപോലെ ഒരുപാട് ചോദ്യങ്ങള്‍ ഞാന്‍ ദൈവത്തോട് ചോദിച്ചു...ഒന്നിനും ഉത്തരം കിട്ടിയില്ല...
അന്ന് മുതല്‍ ഞാനും ദൈവവും ചേരാതായി...അന്ന് ഞാന്‍ ദൈവത്തെ ക്രൂരന്‍ എന്ന് വിളിച്ചു...ഇന്നും...
സംഗീത, മിനിക്കഥ ഇഷ്ടായി.. ഇനിയും എഴുതുക..
ആശംസകള്‍...
വളരെ ശരിയാണ് ഏട്ടാ..നന്ദി..
മറുപടിഇല്ലാതാക്കൂ