2011, നവംബർ 26, ശനിയാഴ്‌ച

വിരഹം ...

പറയാതെ പറയാത്ത
വാക്കുകളില്‍ ഇന്നും
ഹൃദയം പിടയ്ക്കുന്ന
നോവു കേള്‍ക്കാം
തിരയാത്ത നോവിന്റെ
കീറിയ താളില്‍ ഞാന്‍
അറിയാതെ വച്ച
മയില്‍പ്പീലിയായ്...
വിടരാത്ത പുഷ്പ്പത്തിന്‍
നിറമാര്‍ന്ന നിനവില്‍ നീ
അറിയാതെ വീണ്ടും
കൊഴിഞ്ഞു പോകെ
പ്രണയമെന്നാരോ പറഞ്ഞു
നീ എങ്കിലും
പടിവാതില്‍ ചാരാതെ
കാത്തു നിന്നു...
ഇനിയും വരാത്ത നിന്‍
കാലൊച്ച തേടിയാ
വയല്‍ വരമ്പില്‍ മിഴി
നട്ടിരുന്നു...
നമ്മള്‍ തന്‍ നിഴലുകള്‍ ചുറ്റി
പിണഞ്ഞോരാ
തൊടിയിലൂടറിയാതെ
നിന്നെ തിരഞ്ഞു പോകെ
വെറുമൊരു വിസ്മൃതി
മാത്രമായ് നീയെന്നു
ഹൃദയത്തില്‍ വീണ്ടും
പറഞ്ഞീടവേ
അറിയില്ലെനിക്കു ഞാന്‍
ഇത്രമേല്‍ നിന്നെ
പ്രണയിചിരുന്നെന്റെ
കൂട്ടുകാരാ...
അരികില്‍ നിന്‍
ഓര്‍മ്മകള്‍ ഉണ്ടെങ്കിലും
നിന്റെ വിരഹം
വിഷാദം നിറച്ചിടുന്നു...
പിരിയില്ലൊരു നാളുമെങ്കിലും
സുഖമുള്ള നോവായി
നീ ഇതിന്നെങ്ങു പോയി...







12 അഭിപ്രായങ്ങൾ:

  1. നമ്മള്‍ തന്‍ നിഴലുകള്‍ ചുറ്റി
    പിണഞ്ഞോരാ
    തൊടിയിലൂടറിയാതെ
    നിന്നെ തിരഞ്ഞു പോകെ
    വെറുമൊരു വിസ്മൃതി
    മാത്രമായ് നീയെന്നു
    ഹൃദയത്തില്‍ വീണ്ടും
    പറഞ്ഞീടവേ
    അറിയില്ലെനിക്കു ഞാന്‍
    ഇത്രമേല്‍ നിന്നെ
    പ്രണയിചിരുന്നെന്റെ
    കൂട്ടുകാരാ...

    മറുപടിഇല്ലാതാക്കൂ
  2. എന്നെ തലോടി നിന്‍ ഓര്‍മ്മകള്‍
    ഇളം കാറ്റിന്റെ രഥത്തിലേറി
    ലക്ഷ്യമറിയാതെ പോകുന്നു

    വിരഹം അത്ര നല്ലതല്ല എങ്കിലും
    ഈ വിരഹം എനിക്ക് ഇഷ്ടപ്പെട്ടു
    സംഗീതക്കുട്ടി ...എന്ത് പറയുന്നു
    നാളൊരു ഗ്യാപ് വന്നല്ലോ എഴുത്തില്‍ എന്ത് പറ്റി.....

    മറുപടിഇല്ലാതാക്കൂ
  3. അഭിപ്രായത്തിന് വളരെ നന്ദി പഥികന്‍,അനീഷേട്ടന്‍...അനീഷേട്ട അത് ഞാന്‍ പുതിയ കമ്പനിയില്‍ ജോയിന്‍ ചെയ്തു...അതാ pattiye...

    മറുപടിഇല്ലാതാക്കൂ
  4. സുഖമുള്ള നോവായി എന്നില്‍ ഈ കവിത കുടിയേറി ...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. വെറുമൊരു വിസ്മൃതി
    മാത്രമായ് നീയെന്ന്‍.....
    താളമുള്ള വരികള്‍, ഇഷ്ടമായി...

    മറുപടിഇല്ലാതാക്കൂ
  6. Namaskaram Samgeetha..
    Kavithakale orupad ishtapedunna oralanu njan...
    Viraham enna ninte kavitha ente manasilum orupadu novu padarthi... Nashtapettathonnum orikkalum thirikeyethilla. pakshe ariyathe aaghrahichu povukalanu...

    Kavitha nannayittundutto..
    Iniyum ezhuthanam.......

    മറുപടിഇല്ലാതാക്കൂ
  7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  8. മഴയും സ്നേഹവും ഒരുപോലെയാണ് … ഇത് രണ്ടും നമ്മുടെ ജീവിതത്തിൽ സന്തോഷം
    തരും …എന്നാൽ ഒരു വ്യത്യാസം മാത്രം : മഴ
    നമ്മുടെ ദേഹം നനക്കും … സ്നേഹം നമ്മുടെ കണ്ണും …

    മറുപടിഇല്ലാതാക്കൂ