2011, നവംബർ 1, ചൊവ്വാഴ്ച

ഭയം ...

ഉടഞ്ഞ കുപ്പി വള ചില്ലുകളില്‍ 
ഉടയാത്ത സ്വപ്‌നങ്ങള്‍ തേടി 
ഞാന്‍ അലഞ്ഞു...
വീണ്ടും ഓര്‍മകളുടെ 
മൊട്ടക്കുന്നിലെക്ക്...
വരുമെന്ന് പറഞ്ഞു പോയി 
വാക്ക് പാലിക്കാത്ത 
ഇന്നലെകള്‍ 
വരാതിരുന്നിട്ടും പരിഭവം 
പറയാതെ കാത്തിരുന്ന 
നാളെകള്‍ 
കരുതി വച്ച കിനാക്കളുടെ 
കുന്നിന്‍ ചെരിവുകളില്‍ 
 വീണ്ടും 
കുറുക്കന്മാര്‍ ഓരിയിടുന്നു...
നിശ്ശബ്ദത തേടി 
തട്ടിന്‍ പുറത്തെ കട്ടിലിനടിയില്‍ 
ഓടിയോളിക്കുംപോള്‍ 
ഇനിയും കാത്തിരിപ്പ് 
തുടരണോ എന്ന ശങ്ക...
കാറ്റാടിയും പമ്പരവും
തേടി നടക്കാന്‍ 
ഇനിയും ഒരു ഇന്നലെ 
ഇല്ലെനിക്ക്...
ജീവിക്കുന്ന ഇന്നിന്റെ 
താളങ്ങള്‍ വെറും 
അപസ്വരങ്ങളായ്
മാറവേ 
ഒരു കറിവേപ്പില പോലെ
വലിച്ചെറിയപ്പെടുന്നു
നാളെയുടെ പിന്നാമ്പുറങ്ങളിലേക്ക്
എങ്കിലും ജീവിച്ചു 
തീര്‍ക്കവെ ഇന്നും ഇന്നലെയും 
നാളെയും ചേര്‍ന്നെന്നെ 
ഭയപ്പെടുത്തുന്നു...
 ഓടിയൊളിക്കുന്നു ഞാന്‍
എന്നിലേക്ക്‌ തന്നെ 


2 അഭിപ്രായങ്ങൾ:

  1. ഓടി ഒളിക്കാന്‍ എല്ലാവര്‍ക്കും ഒരിടം ഉണ്ട്. ഇതില്ലാതാകുമ്പോള്‍ നമ്മള്‍ ഇല്ലാതാകുന്നു.
    എം.ടി.പറഞ്ഞതായി ഒരിടത്ത് വായിച്ചു. നമ്മുടെ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് സുഖമുള്ള ഓര്‍മകളായി വരുന്നത്.- സത്യം.
    കവിത നന്നായി -- ആശംസകള്‍

    മറുപടിഇല്ലാതാക്കൂ