2011, ഓഗസ്റ്റ് 31, ബുധനാഴ്‌ച

നിള...





നിള ഒഴുകുകയാണ്...കണ്ണുനീര്‍ കുതിര്‍ന്ന മണ്ണിലൂടെ...അവളുടെ ഒഴുക്കില്‍ താളമുണ്ട്...അവളുടെ ജീവിതത്തിന്റെ താളം...!ആ ഒഴുക്കിന് നഷ്ട ബോധമുണ്ട്...ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത പിന്നിട്ട വഴികള്‍...ആറ്റുവഞ്ചികള്‍ അവളെ തഴുകി...വാര്‍ധക്യം അവളുടെ ജരാനരകളില്‍ ഒളിച്ചു...മരണത്തിലേക്കുള്ള കാല്‍ വയ്പ്പിലാണ് അവള്‍...മണലെടുത്ത വൃണങ്ങളില്‍ വേദനയോടെ നോക്കി നിശ്ശബ്ദയായി അവള്‍ കരഞ്ഞു...

                   ഒരിക്കല്‍ അവള്‍ക്കുമുണ്ടായിരുന്നു ഒരു ബാല്യം...കുസൃതികള്‍ നിറഞ്ഞ കുത്തൊഴുക്കിന്റെ ബാല്യം...കാലം ആര്‍ക്കു വേണ്ടിയും കാത്തു നിന്നില്ല...മനസ്സിന്റെ ചാപല്യങ്ങളില്‍ നിന്നുമുള്ള മോചനം ...മദിചോഴുകി കരയ്ക്കിരുവശവും തഴുകിയ കൌമാര യൌവനങ്ങള്‍...ഒടുവില്‍ വറ്റി വരണ്ട് പുല്ത്തകിടികള്‍ക്ക് ഇരിപ്പിടമായി ചുളിവുകള്‍ ബാധിച്ച ശരീരം...വെറും നീര്‍ച്ചാലുകള്‍ മാത്രമായി നിള ഒഴുകുകയാണ് ... അവളുടെ മക്കള്‍ കുന്തിപ്പുഴയും തൂതപ്പുഴയും പോലും അവളിലേക്ക്‌ ഒഴുകിയെതാന്‍ മറന്നു പോയോ...? മരണത്തിലേക്ക് ,ഇനിയും ബാക്കിയായ ജീവിത സത്യങ്ങളുടെ യാതര്ത്യമെന്നോണം ഒരു പുനര്ജ്ജനിക്കായി കാതോര്‍ത്ത് അവള്‍ ഒഴുകുന്നു...സ്മരണകള്‍ക്ക് പോലും അവസരമുണ്ടാക്കാതെ ഒരു കടംകഥഎന്നോണം മൃത്യുവിന്റെ കാലൊച്ച കേട്ടു കൊണ്ട് ,അവസാന കണ്ണുനീരും ഈ മണ്ണിനു പകരാന്‍ വേണ്ടി....

10 അഭിപ്രായങ്ങൾ:

  1. eda njan varan vaiki. ente dashbord panimudakiyada
    so, nannayittund
    nashttavasandathe kurich orkana ennum nammude vidi,marunna samskaravum marunna nammalum oralavuvare idinokke karanamayirikkam

    മറുപടിഇല്ലാതാക്കൂ
  2. nanni dilsha.....ente ella postinum comment cheyyunnathinu...

    മറുപടിഇല്ലാതാക്കൂ
  3. ഭാരതപ്പുഴ ഇങ്ങനെ കുറച്ചു വെള്ളം മാത്രമായി കാണാനാ രസം ...
    അല്ലെ...
    .......................................
    എഴുത്ത് നന്നായിട്ടുണ്ട് ..ആശംസകള്‍ ...
    ദില്‍ഷ .. പരിഭാഷ ബ്ലോഗിന്റെ പരസ്യ വിഭാഗം ഏറ്റെടുത്തോ,,,?

    മറുപടിഇല്ലാതാക്കൂ
  4. nanni maghbu...bharathappuzhayude ee maranathinu nammalil ororutharum thanneyalle kaaranakkar?

    മറുപടിഇല്ലാതാക്കൂ
  5. പൊയ്പോയ ബാല്യത്തിന്‍റെ സ്മരണയില്‍ കിതക്കുന്ന നിളയെ ഓര്‍മപ്പെടുത്തിയ കുറിപ്പിന് നന്ദി.

    http://zainocular.blogspot.com/2011/09/blog-post.html
    താണ്ടിയത് മരുഭൂമിയായിരുന്നു; അതും നഗ്നപാദയായി

    മറുപടിഇല്ലാതാക്കൂ
  6. നല്ല രചന ... വിണ്ടും എഴുതുക .. അഭിനന്ദനങ്ങള്‍ ..

    മറുപടിഇല്ലാതാക്കൂ