നീയെന്റെ ചൂണ്ടു പലകകളില്‍ കൊളുത്തിയത്,
തേച്ചാലും മായ്ച്ചാലും മായാത്ത കടപ്പാടുകള്‍..!
ആഗോളീകരണവും സാമ്പത്തിക മാന്ദ്യവും ,
എന്റെ ഉമ്മറത്തിണ്ണയില്‍ നാലഞ്ചു കടലാസ്
തുണ്ടുകളില്‍ കൂപ്പു കുത്തി വീണു...!
ക്രെഡിറ്റ് റേറ്റിങ്ങും ഓഹരി വിപണികളും ,
എന്റെ ഉറക്കം കെടുത്തി...!
പൊന്നിന്റെ വില പൊന്നിനെക്കാള്‍ തിളങ്ങിയപ്പോള്‍,
പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍
മക്കളെ നോക്കി അമ്മമാര്‍ വിലപിച്ചു...!!
മുറിച്ചു മാറ്റാനാവാത്ത രക്ത ബന്ധം പോലെ
ലോക ബാങ്ക് വിലയിടിഞ്ഞ ഡോളറിനെ,
നോക്കി നെടുവീര്‍പ്പിട്ടു...!
ദഹനക്കേട് ബാധിച്ച ഐ.ടി കമ്പനികള്‍
പാവം ജനങ്ങളെ പുറത്താക്കി,വയറു ശുദ്ധിയാക്കി...!
കഞ്ഞിക്കു വക തേടി വിദേശ
നിക്ഷേപം കാത്തിരുന്നവര്‍ ,
ആത്മഹത്യ ചെയ്തു...!
ഞാന്‍ വെറുമൊരു ദരിദ്ര രാഷ്ട്രത്തിലെ ,
പ്രതികരണ ശേഷി ഇല്ലാത്ത ജന കോടിയില്‍ ഒരുവന്‍..!
എങ്കിലും അമേരിക്കെ നീയറിയുക,
ഞാനുമൊരു മനുക്ഷ്യന്‍ !!!
ഈ മണ്ണില്‍ ജനിച്ചു വളര്‍ന്നു ജീവിക്കാന്‍,
വിധിക്കപ്പെട്ടവന്‍...!
താഴേക്ക് വീഴുന്ന സെന്‍സെക്സിനെ നോക്കി,
വില ഇടിയുന്ന എണ്ണ ഖനികളെ നോക്കി,
വീണ്ടുമൊരു മാന്ദ്യത്തെ വരവേല്‍ക്കാന്‍ കെല്‍പ്പില്ലാത്ത്തവന്‍!
ഇനിയുമൊരു പൊട്ട കിണറ്റിലേക്ക്
എന്നെ തള്ളിയിട്ടു നീ
ചിരിക്കുന്നത് കാലന്റെ പരിഹാസ ചിരി...!!
നിന്റെ അട്ടഹാസത്തില്‍ നിന്റെ ഡോലരുകളില്‍
അമര്ന്നരയുന്ന ജനതയുടെ ചോരയുടെ മണം!!
എന്തുത്തരം നല്‍കും നീ ഒരിക്കല്‍ കൂടി
ഈ പാവം ജന സമക്ഷത്തിലായ്..?
കാലിക പ്രസക്തിയുള്ള എഴുത്ത് .......
മറുപടിഇല്ലാതാക്കൂvaayichathinum abhipraayathinum valare nanni....
മറുപടിഇല്ലാതാക്കൂentammo...
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂhttp://channels2u.blogspot.com/
http://channels2u.blogspot.com/
'''''''''''''''''''''''''''''''''''''''''''''''''''thanks thannile kavik''''''''''''''''''''''''''''''''
മറുപടിഇല്ലാതാക്കൂi like it sangeetha enik iyale ariyilla pakshe
മറുപടിഇല്ലാതാക്കൂthande eyuth marana paladum enne ormipikunu
eyudikondeyirikoo prarthanayode
ur strange frd
@dilshad raihan nanni....enikkum aale ariyilla...enkilum abhipraayangalkku nanni...orikkal koodi..
മറുപടിഇല്ലാതാക്കൂeda ippo aale manasilaayo
മറുപടിഇല്ലാതാക്കൂraihan7.blogspot.com
nice one . പക്ഷെ ആദ്യ പകുതിയുടെ അത്രയും എത്തിയില്ല അവാസാന പകുതി എന്ന് തോന്നി...
മറുപടിഇല്ലാതാക്കൂഎന്തായാലും സംഗതി കലക്കി...
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി..
മറുപടിഇല്ലാതാക്കൂ