കൊയ്യാന്‍ മറന്ന വിള നിലങ്ങളില്‍,പടു മുള പൊട്ടിയ വിത്തുകളില്‍ ,ഇരുളടഞ്ഞ സ്വപ്നങ്ങളെ നോക്കി അയാള്‍ മൂകനായി...കരിഞ്ഞുണങ്ങുന്ന കതിരുകളില്‍ മഴ ചാറ്റലിന്റെ വരണ്ടു ഉണങ്ങിയ ചാലുകള്‍...ഇറയത്ത് തിരുകി വച്ച ജപ്തി നോട്ടിസ് എടുത്ത് പലവുരി വായിച്ചു...അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ മാത്രമേ പഠിച്ചിട്ടുള്ളൂ...
ഉണങ്ങിയ വാഴ തൈകളില്‍ നിന്നും ഒരു ഉണ്നിതണ്ട് മുറിച്ചെടുത്ത് അവള്‍ വന്നു..."കഞ്ഞിക്കു ഉപ്പേരിക്ക് വേറെ ഒന്നും ഇല്ല...കുട്ട്യോള്‍ക്ക് എന്തെങ്കിലും കൊടുക്കണ്ടേ...ഉണങ്ങാന്‍ തോടന്ഗ്യതോണ്ട് ഞാനിതിങ്ങു മുറിച്ചു...ഇനി അതിനു ന്നെ ചീത്ത പറയണ്ട "തന്റെ രൂക്ഷ നോട്ടത്തെ കണ്ടപ്പോള്‍ തന്നെ അവള്‍ ന്യായങ്ങള്‍ നിരത്താന്‍ തുടങ്ങി...അവള്‍ക്കറിയില്ല അവിടെ ഉണങ്ങുന്നത് തന്റെ ആയുസ്സിന്റെ അവസാന സ്വാസമാണ്...ജപ്തി നോട്ടിസിന്റെ കാര്യം വീട്ടിലാരെയും അറിയിച്ചിട്ടില്ല...അവരുടെ കണ്ണുനീര്‍ കാണാനുള്ള മന:ശക്തി
അയാള്‍ക്കുണ്ടായിരുന്നില്ല...അകലെ ചുവന്ന ആകാശം...ശൂന്യമായ വിദൂരതയിലേക്ക് കണ്ണുകള്‍ നട്ട് അയാള്‍ ഇരുന്നു...
"അച്ഛാ നാളെ കൂടി പുസ്തകത്തിനു പൈസ കൊടുത്തില്ലെങ്കി
ക്ലാസ്സീന്നു പൊറത്താക്കും എന്നാ ടീച്ചര്‍ പറഞ്ഞെ...അച്ഛനെന്താ ഒന്നും മിണ്ടാത്തെ...?"ചെറിയ മകളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അയാള്‍ നിര്‍വികാരനായി ..."രാഘവേട്ടന്റെ കടേല് പറ്റു കാശു കൊടുത്തില്ലെങ്കി നാളെ മുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ ചെല്ലണ്ടാന്നു പറഞ്ഞു..."കഞ്ഞി വിളമ്പുമ്പോള്‍ അവള്‍ പറഞ്ഞു...മറുപടി ഒന്നും പറയാതെ അയാള്‍ കയ്യിലിരുന്ന പ്ലാവില തിരിച്ചു കൊണ്ടിരുന്നു...
"ഞാനിപ്പോ വരാം നീ വാതിലടച്ചു കിടന്നോ .."മക്കളുടെ നെറുകില്‍ അയാള്‍ പതിവില്ലാതെ ഒരു മുത്തം കൊടുക്കുന്നത് കണ്ട് അവള്‍ അദ്ഭുതപ്പെട്ടു..."ടോര്ചെടുക്കുന്നില്ലേ..."ആ വരമ്പിന്റെ പൊത്തില്‍ നിറയെ ഇഴ ജന്തുക്കള...""വേണ്ട നീ കിടന്നോ ...ഞാന്‍ അധിക ദൂരമൊന്നും പോണില്ല "തിരിഞ്ഞു നോക്കാതെ അയാള്‍ പറഞ്ഞു...ഉരുണ്ടു കൂടിയ കണ്ണ് നീര്‍ വറ്റി വരണ്ട അയാളുടെ വാക്കുകളെ നനച്ചു... അവസാന വാക്ക്...
അകലെയെങ്ങോ ഒരു തെയ്യം ഉറഞ്ഞു തുള്ളിക്കൊണ്ടിരിക്കുന്നു...ഒടുവില്‍ മുറുകിയ കൊട്ടിന്റെ ശമന താളം...ചേതനയറ്റ ഒരു ശരീരം കരിഞ്ഞുണങ്ങിയ ആ വാഴ തൈകളിലെന്ഗോ വിരുന്നു വന്ന ഇളം കാറ്റ് തഴുകി കടന്നു പോയി....
കഥ നന്നായിരിക്കുന്നു...
മറുപടിഇല്ലാതാക്കൂനല്ല ഭാഷ ഉണ്ട്...അവസാനത്തെ പാരഗ്രാഫ് കെങ്കേമം ആയിരിക്കുന്നു..
പാടി പഴകിയ ആശയങ്ങള്‍ ഒഴിവാക്കി വിത്യസ്തമായ ആശയങ്ങള്‍, അവതരണ രീതികള്‍ പരീക്ഷിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു സംഗീത..
ധാരാളം വായിക്കൂ... ഭാവന ഇനിയും ചിറകു വിരിച്ചു ഉയരങ്ങളിലേക്ക് പറക്കെണ്ടതുണ്ട്...
നന്ദി ഏട്ടാ..
മറുപടിഇല്ലാതാക്കൂ