"ശ്രീധരേട്ടന്റെ ചായക്കടയില്‍ ആരോ തൂങ്ങി മരിച്ചിരിക്കുന്നു...നമ്മടെ നാട്ടില്‍ ഇതാത്യായിട്ട ഈശ്വര...ഒക്കെ കഴിഞ്ഞ് അയാള്‍ടെ വയറ്റിപ്പിഴപ്പു മുട്ടിക്കാന്‍ അതിന് അവിടത്തന്നെ തൂങ്ങണായിരുന്നോ..കലികാലം ."...ആരാ ഭഗവാനെ ആകെ കിട്ടുന്ന ഈ ഞായറാഴ്ച കൂടി മനുക്ഷ്യനെ ഉറങ്ങാന്‍ സമ്മതിക്കാതെ പുറത്ത് ഒച്ചയിടുന്നത് എന്ന് പ്രാകി കൊണ്ടാണ് കട്ടിലില്‍ നിന്നും എഴുന്നേറ്റത്...ചെന്ന് നോക്കുമ്പോള്‍ പാല്‍ക്കാരി വത്സല ചേച്ചി ആണ്.."എന്താ അമ്മെ കാര്യം..."ഉറക്ക ചുവടോടെ ഞാന്‍ കണ്ണുകള്‍ തിരുമ്മി അമ്മയോട് ചോദിച്ചു..."കുട്ടി ഇപ്പൊ എനീട്ടതെ ഉള്ളോ..? പെണ്‍കുട്ട്യോള് ഈ നേരം വരെയൊക്കെ കിടക്കാന്‍ പാട്വോ ?ഇങ്ങളെന്താ ടീച്ചറെ ഇതൊന്നും പറഞ്ഞു കൊടുക്കാറില്ലേ?"ഉറക്കം കളഞ്ഞ ദേക്ഷ്യത്തിനൊപ്പം രാവിലെ തന്നെ ഒരു ഉപദേശം കൂടി ഫ്രീ ആയിട്ട് കിട്ടിയപ്പോ ശരിക്കും ഭ്രാന്ത് വന്നു..."രാവിലെ തന്നെ ഇവരോടൊക്കെ പഞ്ചായത്തിനു നിക്കണ അമ്മയെ പറഞ്ഞ മതി.പെണ്‍കുട്ട്യോള് ഇത്തിരി നേരം ഒറന്ഗ്യ എന്താ ആകാശം ഇടിഞ്ഞു വീഴോ..?"മൌനം വിദ്വാന് ഭൂഷണം എന്ന് മനസ്സില്‍ വിചാരിച്ചു ഒന്നും പറയാതെ അവിടെ നിന്നും മെല്ലെ ഉമ്മറത്തേക്ക് തടി തപ്പി...അവിടെ അച്ഛന്‍ ദിന പത്രം മുഴുവന്‍ ഒറ്റ ഇരുപ്പില്‍ തിന്നു തീര്‍ക്കാനുള്ള ശ്രമത്തിലാണ്...അപ്പോഴേക്കും അമ്മ അച്ഛന് കയ്യില്‍ ഒരു കപ്പു കാപ്പിയും രാവിലെ കിട്ടിയ ആഗോള വാര്‍ത്തയുമായി എത്തി..."നിങ്ങളറിഞ്ഞോ ശ്രീധരേട്ടന്റെ ചായക്കടയില്‍ ആരോ ഇന്നലെ രാത്രി തൂങ്ങി മരിച്ചത്രെ...പാവം ആ മനുക്ഷ്യന്‍ ഇന്യെങ്ങനെ കഴിയും...ആകെ ഉണ്ടായിരുന്ന ഒരു വരുമാനോം മുട്ടി...നിലത്തീന്നു ആകെ ഇത്തിരി ഉയരത്തിലാത്രേ..ഓരോരുത്തര്‍ക്ക് കഷ്ടകാലം വരുന്ന വഴിയെ..."
ബസ് സ്ടോപ്പിന്റെ അടുത്താണ് ശ്രീധരേട്ടന്റെ കട..ഒറ്റ മുറിച്ചുവരില്‍ പുറത്തേക്കു രണ്ടു ബെഞ്ചുകളും രണ്ടു പഴക്കുലയും എപ്പോഴും ഉണ്ടാവും...നാട്ടിലെ പ്രധാന വട്ട മേശ സമ്മേളനങ്ങളെല്ലാം നടക്കുന്നത് ആ രണ്ടു
ബെഞ്ചുകളിലാണ്...ഞങ്ങളുടെ നാട്ടില്‍ ആദ്യമായിട്ടാണ് ഒരു തൂങ്ങി മരണം നടക്കുന്നത്...അമ്മയുടെ വിവരണം കേട്ടപ്പോള്‍ എനിക്കും തോന്നി അവിടെ എന്തോ അദ്ഭുത സംഭവം നടന്നിരിക്കുന്നു എന്ന്..
"പെണ്‍കുട്ടി ആയി പോയില്ലേ...ആവശ്യമില്ലാതെ പുറത്ത് ഇറങ്ങാന്‍ പാടില്ലല്ലോ..കഷ്ടകാലത്തിനു ഞായരാഴചേം...അല്ലെങ്കി ക്ലാസ്സെന്നു പറഞ്ഞു ബസ് സ്റ്റോപ്പില്‍ പോവുമ്പോ ഇടം കണ്ണ് ഇട്ടെങ്കിലും നോക്കാമായിരുന്നു..എന്താ കാര്യംന്നു... ചോദിച്ചാലും സമ്മതിക്കില്ല..
പണ്ട് ഒരു ദിവസം ആന പുറത്ത് ഒന്ന് കേറണം എന്ന് പറഞ്ഞതിന് കേട്ട ചീത്ത നിക്കല്ലേ അറിയൂ.അപ്പഴും പറയുന്നത് കേട്ട് പെന്കുട്ട്യോളായ അടക്കോം ഒതുക്കോം വേണംന്ന്....ആനയ്ക്കെന്താ പെണ്‍കുട്ട്യോള് കേറ്യ മാത്രം വേദനിക്ക്യോ...?"
പത്രം അച്ഛന്റെ കയ്യില്‍ നിന്നും കിട്ടുന്ന ഒരു ലക്ഷണോം കാണാനില്ല..ചോദിച്ചാ അപ്പൊ കേള്‍ക്കും ..."പെണ്‍കുട്ട്യോള് രാവിലെ പത്രം വായിചോണ്ടിരിക്കാതെ വീട്ടില് വല്ലതും ചെയ്യണം..."ആന്കുട്ട്യോള്‍ക്കെന്താ രണ്ടു കാലു അധികമുണ്ടോ ഈശ്വര..അടുത്ത ജന്മത്തിലെങ്കിലും ഒരു ആണ്‍കുട്ടി ആവണേ കൃഷ്ണാ...എന്നിട്ട് വേണം ആന പുറത്തെങ്കിലും ഒന്ന് കേറാന്‍...!.മനസ്സില്‍ വിചാരിച്ചു ..അവിടെയും മൌനം..ഒന്നും മിണ്ടാതെ വീണ്ടും അകത്തേക്ക് നടന്നു..ആരോടൊക്കെയോ ദേക്ഷ്യം തോന്നി... നശിച്ച പ്രഭാതം..!
marairichavande nombharam kanaadhe jeevikkunnavande veshamathil pank cherunna nammuda samoohathe punaravadharipichadhin suhrthe nanni
മറുപടിഇല്ലാതാക്കൂraihan7.blogspot.com
vaayichathinum abhiprayathinum valare nanni...
മറുപടിഇല്ലാതാക്കൂനല്ല കഥയാണ് കേട്ടോ സംഗീത... എനിക്കിഷ്ടപ്പെട്ടു....
മറുപടിഇല്ലാതാക്കൂആശയത്തിന് പുതുമ കുറവാണെങ്കിലും എഴുതിയ ഭാഷ വെച്ച് നോല്‍ക്കുമ്പോള്‍ കഥകള്‍ നന്നായി വഴങ്ങുമെന്ന് കാണാം.
നര്‍മ്മവും കൈകാര്യം ചെയ്യാന്‍ സംഗീതയ്ക്ക് സാധിക്കുമെന്ന ഒരു സൂചനയും ഈ കഥ നല്‍കുന്നുണ്ട്...
കഥകള്‍ എഴുതുമ്പോള്‍ കുറച്ചു കൂടി ആധികാരികമായി അഭിപ്രായം പറയാന്‍ എനിക്ക് സാധിക്കും...
നന്നായി എഴുതുക... ഓരോപോസ്റ്റും കൂടുതല്‍ മികച്ചതാക്കാന്‍ പരമാവധി ശ്രമിക്കുക...
എല്ലാവിധ ആശംസകളുംനന്മകളും നേരുന്നു...
"..ഒറ്റ മുറിച്ചുവരില്‍ പുറത്തേക്കു രണ്ടു ബെഞ്ചുകളും രണ്ടു പഴക്കുലയും എപ്പോഴും ഉണ്ടാവും" ഈ വാക്യത്തിനു എന്തോ കുഴപ്പം ഉണ്ടല്ലോ കുട്ടിയേ?
ഞാന്‍ വെറും ഒരു തുടക്കക്കാരി മാത്രം ആണ് ഏട്ടാ...ഇനിയും വിമര്‍ശനങ്ങളും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു...അഭിപ്രായത്തിന് വളരെ നന്ദി...
മറുപടിഇല്ലാതാക്കൂ