2011, സെപ്റ്റംബർ 11, ഞായറാഴ്‌ച

ഓര്‍മ്മ...





നിശബ്ദത !

ഞാന്‍ മരിച്ചിരിക്കുന്നു...

ആത്മാവ് ശരീരത്തില്‍ നിന്നും

അകലാന്‍ മടിച്ചു നില്‍ക്കവേ

വിതുമ്പിയ മനസ്സിന് കരയാന്‍

എനിക്ക് ഇപ്പോള്‍ കണ്ണുകളില്ല..

.ഉമ്മറക്കോലായില്‍ അടക്കി

പിടിച്ച തേങ്ങലുകള്‍ !

വെള്ള പുതച്ചു കിടത്തിയ

എന്റെ.ശരീരം

തലയ്ക്കല്‍ കത്തിയെരിയുന്ന

ചന്ദനത്തിരികള്‍,തേങ്ങ മുറികള്‍...

അന്യമായ പാഴ് വസ്തു പോലെ

എന്റെ ജഡം...

വിഷാദം...!

ഞാന്‍ ഞാനായിരുന്നു...

ഞാന്‍ മാത്രം...

അനുകമ്പകള്‍,ഗദ്ഗദങ്ങള്‍...

ആരൊക്കെയോ ചേര്‍ന്ന്

നഗ്നമാക്കുന്ന എന്റെ. ശരീരം...

ഒടുവില്‍ കറുത്ത ചരടില്‍

കോര്‍ത്ത അരഞ്ഞാണം

പോലും മുറിച്ചെടുക്കുമ്പോള്‍ 

അലഞ്ഞു തിരിഞ്ഞ എന്റെ

ആത്മാവ് ലജ്ജിച്ചിരുന്നോ ?

ദേഹം നഷ്ടപ്പെട്ട ദേഹി...

മണ്ണില്‍ അഴുകാന്‍, ഞാന്‍

വെളുപ്പിച്ചും മണപ്പിച്ചും

കാത്തു വച്ച ശരീരത്തെ

നിര്‍ദ്ദയം അവര്‍ യാത്രയാക്കി...

സുഗന്ധ ലേപനങ്ങളും

മഞ്ഞളും തേച്ചു ഞാന്‍

വെളുപ്പിച്ച മുഖത്ത്,

വെറും  മണ്‍തരികളില്‍ 

ഫേസ് പാക്ക് തീര്‍ത്തു...

ഒടുവില്‍ അഴുകാന്‍ തുടങ്ങിയ

അസ്തിത്വത്തിനു ഒരു പിടി

എള്ളില്‍ ബലി ദര്‍പ്പണം

നല്‍കി മടങ്ങുമ്പോള്‍

എന്റെ ആത്മാവിനു നല്‍കിയ

നിത്യശാന്തിയില്‍ നിര്‍വൃതി !

പണ്ടെങ്ങോ ഞാന്‍ വെളുക്കെ

ചിരിച്ച ഒരു ഫോട്ടോയില്‍

ഒരു പ്ലാസ്റ്റിക്‌ മാലയും

പത്രതാളിന്റെ മൂലയിലെങ്ങോ 

ഒരു ചരമ കുറിപ്പും

നല്‍കി ഞാനും വെറും

ഓര്‍മയാകുന്നു...

11 അഭിപ്രായങ്ങൾ:

  1. ഇത് വരിമുറിച്ചെഴുതാതെ ഒരു കുറിപ്പ്‌ ആയി പോസ്റ്റ്‌ ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ എന്ന് എന്റെ അഭിപ്രായം. മനുഷ്യന്റെ നിസ്സാരതയും നിസ്സഹായതയും വെളിവാക്കപ്പെടുന്നുണ്ട് വരികള്‍. ആശയം വ്യക്തമാണ്.
    പക്ഷെ കവിതയില്‍ അക്ഷരത്തെറ്റ്‌ ഭൂഷണമല്ല.

    ഉമ്മരക്കോലയില്‍--- ഉമ്മറക്കോലായയില്‍
    മുരിചെടുക്കുംപോള്‍ --- മുറിച്ചെടുക്കുമ്പോള്‍
    ലജ്ജിചിരുന്നോ...?--- ലജ്ജിച്ചിരുന്നോ
    മന്‍ തരികളില്‍ --- മണ്‍തരികളില്‍
    മൂലയിലെന്ഗോ --- മൂലയിലെങ്ങോ

    തിരുത്തുമല്ലോ ..
    ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  2. ath type cheyyunnathilulla vishamathayil vannu chernnathaanu ...abhiprayathinu valare nanni

    മറുപടിഇല്ലാതാക്കൂ
  3. namuk nammude jeevidathil nirvachikanavunnathu maranam mathramanu alle

    othiri nannayittund
    ninte chintakale enikk othiri ishtttanu

    maranathe mizhiyil nanav pakarthi varachuvechirikkunnu

    മറുപടിഇല്ലാതാക്കൂ
  4. കവിത ഉജ്വലമായിട്ടുണ്ട്.. നന്മകള്‍ നേരുന്നു ..

    മറുപടിഇല്ലാതാക്കൂ
  5. നല്ല വരികള്‍ .....
    എങ്കിലും ഇടയ്ക്ക് കവിതയുടെ ഫീല്‍ ഇല്ലാത്ത വരികളും ഉണ്ട്.
    ശരിക്കും വേണ്ടത് എന്ന് തോന്നുന്ന വരികള്‍ മാത്രം മതി
    പോസ്ടുന്നതിനു മുന്‍പ് ശരിക്കും മനസ്സിരുത്തി വായിക്കുക.
    ആശംസകള്‍ .....
    ഇനിയും കൂടുതല്‍ നന്നായി എഴുതാന്‍ സാധിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  6. theerchayaayum...thettukal thiruthaan sramikkam...nanni naaradan...

    മറുപടിഇല്ലാതാക്കൂ
  7. വിത്യസ്തമായ ചില ചിന്തകള്‍....
    മരിച്ച് കിടക്കുന്ന എന്നെ കുറിച്ച് ഞാനും പലപ്പോഴും ആലോചിട്ടുണ്ട്...സ്വപ്നങ്ങളില്‍ കണ്ടിട്ടുണ്ട്...
    നന്നായിരിക്കുന്നു സംഗീത.. പിന്നെ, "ഫേസ് പാക്ക്" എന്നതിന് പകരം മലയാളം ഒന്നും കിട്ടിയില്ലേ?

    മറുപടിഇല്ലാതാക്കൂ
  8. മലയാളത്തിനു പകരം അവിടെ മംഗ്ലീഷ് ആണ് അനുയോജ്യം എന്ന് തോന്നി...അഭിപ്രായത്തിന് വളരെ നന്ദി ഏട്ടാ..

    മറുപടിഇല്ലാതാക്കൂ
  9. വ്യത്യസ്ഥമായ ഒരു വിഷയം...ഇഷ്ടപ്പെട്ടു..

    മറുപടിഇല്ലാതാക്കൂ