2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

വെറുതെ....

പ്രണയത്തെ എനിക്ക് വെറുപ്പാണ്...

ഇത്തിള്‍ കണ്ണി പോലെ മനസ്സില്‍ വേരൂന്നി,

ജീവരക്തം ഊറ്റിക്കുടിച്ച് വെറും

അവശിഷ്ടമായി,വലിച്ചെരിയപ്പെടുമ്പോള്‍,

ആരെയാണ് പഴിക്കേണ്ടത്...?

കരഞ്ഞു കലങ്ങി വിധിയെന്ന് പുലമ്പി ,

ഏതോ വിഷാദത്തിന്റെ നീര്‍ച്ചാലില്‍ നിന്നും

ഓര്‍മകള്‍ പടിയിറങ്ങുമ്പോള്‍

നിന്റെ നഷ്ടപെടലില്‍ സ്വയം

ഉരുകി ഒലിച്ച എന്നെ നീ കണ്ടില്ല...

എല്ലാം മറക്കാന്‍ ശ്രമിക്കുമ്പോഴും

നിന്നെ മറക്കെണ്ടത് എങ്ങനെയെന്നു

പറയാന്‍ നീ മറന്നു പോയി...!

ഒടുവില്‍ ഞാനും നീയുമെന്ന വലിയ

ലോകത്തില്‍ നിന്നും

ഞാന്‍ മാത്രമായി ഒതുങ്ങുമ്പോള്‍

നിന്റെ വേരുകള്‍ എന്റെ ആത്മാവില്‍

നിന്നും പറിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍,

നീ കണ്ടില്ല എന്റെ കരഞ്ഞു തളര്‍ന്ന

കണ്കളിലെ പൊടിഞ്ഞ ചോര തുള്ളികളെ...

വെറുക്കുന്നു ഞാനീ പ്രണയം നാമ്പിട്ട

എന്റെ മനസ്സിനെ...

വെറുക്കുന്നു ഞാനീ പ്രണയം സ്രിക്ഷ്ടിച്ച

ഓര്‍മകളെയും ....

വെറുക്കാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും

വിഫലം വെറുതെ വെറുക്കുന്നു...

വെറുതെ, വെറുതെ മാത്രം..!

6 അഭിപ്രായങ്ങൾ:

 1. eda marakkaan sramikunna ormakal veedum namme shalyapeduthunnad naam avaye evideyokeyo snehikkunad kondalle

  rathriyude ekhadhadayil namuk kootin purame verukkuna manasil eppoyum thalolikkuna aa snehamalle
  ninnilum ennilum jwalichum thabhichum kidakkuna vakkukalk snehathide chuvayalladhe mattendhaan

  oduvil nide kavitha avasanikkunu

  വെറുക്കാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും

  വിഫലം വെറുതെ വെറുക്കുന്നു...

  വെറുതെ, വെറുതെ മാത്രം..!
  njan manasilakkikotte nee verukkuna pranayathe nee snehikkunuven

  evideyo oru vedhana, orupaad ishttamaakunnu ninnile kavithakal

  iniyum eyudhikondeyirikooo
  prarthanayode

  raihan7.blogspot.com

  മറുപടിഇല്ലാതാക്കൂ
 2. vasadham varubhol majjupaalikal onaayi uruki veeyilla, oro paalikalaayi

  nee eyudikondeyirikoo ninnil ninn adarn veeyuna kavithakalude paalikal perukkiyedukkan
  orupaad perudaakum

  raihan7.blogspot.com

  മറുപടിഇല്ലാതാക്കൂ
 3. നിന്റെ കവിത വായിച്ചപ്പോള്‍ ഓര്‍മ്മ വരുന്നത് ചുള്ളിക്കാടിന്റെ വരികളാണ്... എനിക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ വരികള്‍...
  "ദുഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
  ദുഖമെന്താനന്ദമാണെനിക്കോമനേ
  എന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ
  നിന്നസാനിധ്യം പകരുന്ന വേദന..."
  ഈ വരികളില്‍ എല്ലാം ഉണ്ട്.. ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍...?

  മറുപടിഇല്ലാതാക്കൂ
 4. അയ്യോ ചുള്ളിക്കാടിന്റെ കവിതകലോടൊന്നും ഉപമിക്കാനുള്ള മികവു ന്റെ കവിതയ്ക്കില്ല ഏട്ടാ...എന്തൊക്കെയോ കുത്തി കുറിക്കുന്നു..അത്ര മാത്രം...എന്തായാലും വളരെ നന്ദി ഏട്ടാ...

  മറുപടിഇല്ലാതാക്കൂ