2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

തെറ്റ്..



അമ്മ പറഞ്ഞു
അടക്കവും ഒതുക്കവും
ഇല്ലാത്തവള്‍
അച്ഛന്‍ പറഞ്ഞു
നിക്ഷേധി,അഹങ്കാരി
ചേച്ചി പറഞ്ഞു
തന്റേടി,ധിക്കാരി
അവനും പറഞ്ഞു,
സ്നേഹം തിരിച്ചറിയാത്തവള്‍
ഞാന്‍ എന്നോട് തന്നെ
ചോദിച്ചു
പെണ്ണെ നീയാരാണ്‌..
ഉത്തരം എനിക്ക്
മാത്രം ന്യായങ്ങള്‍
നല്‍കുന്നവയായിരുന്നു...
ആര്‍ക്കും നല്‍കാന്‍
എനിക്കുത്തരങ്ങളില്ല...
ഞാന്‍ ഞാനായി
ജീവിക്കുന്നു...
എന്നിലെ തെറ്റും ശരിയും
എന്റെ മാത്രമാവുമ്പോള്‍
ഞാന്‍ മറ്റുള്ളവര്‍ക്ക്
മുന്നില്‍ വലിയൊരു
തെറ്റായി മാറുന്നു...
തിരുത്താന്‍ കഴിയാത്ത
വലിയൊരു തെറ്റ്...

6 അഭിപ്രായങ്ങൾ:

  1. തെറ്റും ശരിയും ആപേക്ഷികപദങ്ങൾ മാത്രം...ഞാൻ ഞാനാകുന്നതാണ് മാത്രമാണ് എന്നിലെ ഏറ്റവും വലിയ ശരി..
    സസ്നേഹം,
    പഥികൻ

    മറുപടിഇല്ലാതാക്കൂ
  2. നന്നായി സംഗീതക്കുട്ടി .

    അച്ഛനും അമ്മയും കാണണ്ട ഈ കവിത ..നല്ല അടിയും തന്നു അവര്‍ തെറ്റ് തിരുത്തും (വെറുതെ)

    മറുപടിഇല്ലാതാക്കൂ
  3. അത് ശര്യാ അനീഷേട്ട...എന്തായാലും അഭിപ്രായം അറിയിച്ചതിനു വളരെ നന്ദി പഥികന്‍,അനീഷേട്ടന്‍

    മറുപടിഇല്ലാതാക്കൂ
  4. എന്നിലെ തെറ്റും ശരിയും
    എന്റെ മാത്രമാവുമ്പോള്‍
    ഞാന്‍ മറ്റുള്ളവര്‍ക്ക്
    മുന്നില്‍ വലിയൊരു
    തെറ്റായി മാറുന്നു...
    തിരുത്താന്‍ കഴിയാത്ത
    വലിയൊരു തെറ്റ്... പക്ഷേ എല്ലാവരുടെയും മുന്നില്‍ വലിയൊരു തെറ്റ് ആയി മാറുമ്പോള്‍ ഉള്ളിന്‍റെ ഉള്ളില്‍ കവിയത്രി വലിയ ഒരു ശരിയായി മാറുന്നു... കാരണം കവിയത്രി ... സ്വന്തം ശരി തേടുകയാണ് കവിതയിലുടെ ... നന്നായിരിക്കുന്നു തുടര്‍ന്നും എഴുതുക

    മറുപടിഇല്ലാതാക്കൂ