ഇരുട്ടിനെ പ്രണയിച്ച കൂട്ടുകാരീ...
നീ പുറത്തെ കുറ്റിക്കാട്ടില്‍
ആര്‍ക്കാനോ വേണ്ടി കരയുന്ന
ചീവീടുകളെ കണ്ടുവോ...?
നിശ്ശബ്ദതയുടെ നേര്‍രേഖയില്‍,
നീ വരച്ചിട്ട ശബ്ദത്തിന്റെ
ഓക്കാനം എച്ചിലായ്
ശേഷിക്കുംപോള്‍
മഴക്കാടുകളില്‍ വീണ്ടും
ആ വൃത്തികെട്ട ചീവീടുകള്‍
കരയുന്നു...
കാതു തുളച്ചു കാറ്റിന്റെ
വേഗത്തില്‍ പറന്നുയര്‍ന്ന
പടക്കൊപ്പുകളില്‍ അല്‍ഖ്വയ്ദയും
ഹുജിയും അരങ്ങു
തകര്‍ത്തപ്പോള്‍
നീ വീണ്ടും ഇരുട്ടിലേക്ക്
ഓടിയോളിച്ചുവോ...?
ഭൂഗര്‍ഭ അറകളില്‍ നിധിക്ക്
കാവലായ് മൂര്‍ച്ചയേറിയ
വാളുമായ് നില്‍ക്കവേ
മുറിവേറ്റ നിന്റെ മനസ്സിന്റെ
ഇടനാഴികളില്‍
വീണ്ടും ആ ചീവീടുകള്‍
കരയുന്നു...
ഇനിയുമൊരു കാര്‍ഗിലും
ഹിരോഷിമയുമില്ലാതെ
ഉറങ്ങാന്‍ ശ്രമിക്കവേ
കാതു തുളയ്ക്കുന്നതാ
രോദനം മാത്രം....
രക്തമൂറ്റി കുടിക്കുന്നു
കട വാവലുകള്‍,
ഇന്നുമീ അതിര്‍ വരമ്പുകളില്‍...
പ്രിയ കൂട്ടുകാരീ നീ
അന്ധകാരത്തെ പ്രണയിക്കുക...
കാരണം ഇത്
ഇരുട്ട് വാഴുന്ന ലോകം...
ഇവിടെ അനശ്വരത
അന്ധകാരത്തിന് മാത്രം...
നിലയ്ക്കാതെ കരയും
എന്നുമീ ചീവീടുകള്‍..
നിന്നവസാന ശ്വാസം
നിലയ്ക്കും വരെ...
.
നീ പുറത്തെ കുറ്റിക്കാട്ടില്‍
ആര്‍ക്കാനോ വേണ്ടി കരയുന്ന
ചീവീടുകളെ കണ്ടുവോ...?
നിശ്ശബ്ദതയുടെ നേര്‍രേഖയില്‍,
നീ വരച്ചിട്ട ശബ്ദത്തിന്റെ
ഓക്കാനം എച്ചിലായ്
ശേഷിക്കുംപോള്‍
മഴക്കാടുകളില്‍ വീണ്ടും
ആ വൃത്തികെട്ട ചീവീടുകള്‍
കരയുന്നു...
കാതു തുളച്ചു കാറ്റിന്റെ
വേഗത്തില്‍ പറന്നുയര്‍ന്ന
പടക്കൊപ്പുകളില്‍ അല്‍ഖ്വയ്ദയും
ഹുജിയും അരങ്ങു
തകര്‍ത്തപ്പോള്‍
നീ വീണ്ടും ഇരുട്ടിലേക്ക്
ഓടിയോളിച്ചുവോ...?
ഭൂഗര്‍ഭ അറകളില്‍ നിധിക്ക്
കാവലായ് മൂര്‍ച്ചയേറിയ
വാളുമായ് നില്‍ക്കവേ
മുറിവേറ്റ നിന്റെ മനസ്സിന്റെ
ഇടനാഴികളില്‍
വീണ്ടും ആ ചീവീടുകള്‍
കരയുന്നു...
ഇനിയുമൊരു കാര്‍ഗിലും
ഹിരോഷിമയുമില്ലാതെ
ഉറങ്ങാന്‍ ശ്രമിക്കവേ
കാതു തുളയ്ക്കുന്നതാ
രോദനം മാത്രം....
രക്തമൂറ്റി കുടിക്കുന്നു
കട വാവലുകള്‍,
ഇന്നുമീ അതിര്‍ വരമ്പുകളില്‍...
പ്രിയ കൂട്ടുകാരീ നീ
അന്ധകാരത്തെ പ്രണയിക്കുക...
കാരണം ഇത്
ഇരുട്ട് വാഴുന്ന ലോകം...
ഇവിടെ അനശ്വരത
അന്ധകാരത്തിന് മാത്രം...
നിലയ്ക്കാതെ കരയും
എന്നുമീ ചീവീടുകള്‍..
നിന്നവസാന ശ്വാസം
നിലയ്ക്കും വരെ...
.
സംഗീതക്കുട്ടി നന്നാകുന്നു ചിന്തകള്‍ , പക്ഷെ അക്ഷര തെറ്റുകള്‍ കൂടുന്നു ..അത് പോലെ
മറുപടിഇല്ലാതാക്കൂ"ആര്‍ക്കാനോ വേണ്ടി കരയുന്ന
ചീവീടുകളെ കണ്ടുവോ...?"
ഇവിടെ
ആര്‍ക്കോ വേണ്ടി കരയുന്ന
ചീവീടുകളെ കണ്ടുവോ...?" എന്നാക്കിയാല്‍ കുറച്ചു കൂടി ഭംഗി വരുമെന്ന് തോന്നുന്നു ...
നന്ദി അനീഷേട്ട...തെറ്റുകള്‍ തിരുത്താന്‍ പരമാവധി ശ്രമിക്കാം...
മറുപടിഇല്ലാതാക്കൂതീക്ഷ്ണമായ വരികള്‍ .. ഭാവുകങ്ങള്‍
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തെ...
മറുപടിഇല്ലാതാക്കൂമഖ്ബൂല് പറഞ്ഞതില്‍ തീരുന്നു എല്ലാം ..
മറുപടിഇല്ലാതാക്കൂതീക്ഷ്ണമായ വരികള്‍ .. എല്ലാ വരികളും ...
ഓരോ വരികള്‍ക്കിടയിലും സ്പേസ് ഇടുന്നത് ഒഴിവാക്കുന്നതാവും
കൂടുതല്‍ നല്ലത് എന്ന് തോന്നുന്നു ..
നാലോ ആറോ വരികള്‍ക്ക് ശേഷം ആണ് നല്ലത് എന്നാണെനിക്കു
തോന്നുന്നത് .. ഒന്ന് പരീക്ഷിച്ചു നോക്കുക്ക ..
ആശംസകള്‍ ..
അഭിപ്രായത്തിന് വളരെ നന്ദി
മറുപടിഇല്ലാതാക്കൂThat’s with an intense tone…
മറുപടിഇല്ലാതാക്കൂbut are they really that intolerable at night??
maybe it depends
thanks deeps...
മറുപടിഇല്ലാതാക്കൂനല്ല വരികള്‍ .
മറുപടിഇല്ലാതാക്കൂസംഗീത ആദ്യമായാണിവിടെ, ആശങ്കയുടെ ചീവീടുകള്‍ ഇഷ്ടമായി..
മറുപടിഇല്ലാതാക്കൂനന്ദി ചെറുവാടി ,മഹേഷേട്ട...
മറുപടിഇല്ലാതാക്കൂ