2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച

സമയമില്ലെനിക്കൊന്നിനും ..നൊമ്പരങ്ങളുടെ പടവുകള്‍
കയറി ചെന്നെത്തിയത്
പഴയോരീ നാലുകെട്ടില്‍...
വരവേല്‍ക്കാന്‍
വാല് പൊട്ടിയ കിണ്ടിയില്‍
നിറഞ്ഞ മഴവെള്ളം
എടുത്ത് ശുദ്ധം വരുത്തി...
തുളസിത്തറയില്‍ എരിഞ്ഞു
തീര്‍ന്ന തിരികള്‍
ചെരാതിന്റെ കറുപ്പ്
കണ്ണാടിയില്‍ തിളങ്ങുമ്പോള്‍
അകത്തളങ്ങളില്‍
പ്രേതത്മാക്കളെ പോലെ
ഓര്‍മ്മകള്‍ അലട്ടുന്നു ...
വക്കു ഞളുങ്ങിയ
പിച്ചള പാത്രം
വടക്കിനി തിണ്ണയില്‍
കടന്നു പോയ യൌവനത്തിന്‍
സ്മൃതിയില്‍ മൂകയാവുന്നു ...
ഭാഗം വച്ചപ്പോള്‍
ആര്‍ക്കും വേണ്ടാതെ പോയ
അസ്ഥിപന്ജരങ്ങള്‍...
മുറ്റത്തെ മൂവാണ്ടന്
ഏട്ടന്‍ നല്‍കിയത്
എട്ടായിരം...
കാറ്റത്ത്‌ ഉടഞ്ഞു പോയ
കിളിക്കൂട് പോലെ
കളിച്ചു മറന്ന ബാല്യം ,മുറിച്ചു
മാറ്റിയ തടികള്‍ക്കൊപ്പം
പടിയിറങ്ങി കടന്നുപോയ്...!
ആദ്യമായ് നല്‍കിയ
ചുംബനത്തെ ഓര്‍ത്ത്
പടവുകളിറങ്ങിയപ്പോള്‍
പകുതി മണ്ണിട്ട്‌ തൂര്‍ത്ത
ആമ്പല്‍ക്കുളം എന്തോ
അവസാനമായി പറയാന്‍
കൊതിച്ച അവളുടെ
കണ്ണുകളെ പോലെ
ഉറ്റു നോക്കി...
പര ദേവതകളും
നാഗത്തനും ഉറങ്ങുന്ന
സര്‍പ്പക്കാവ് വെട്ടി
റിസോര്‍ട്ടിനു മോടി
കൂട്ടുമ്പോള്‍
ശാപങ്ങളെ കുറിച്ചോര്‍ക്കാന്‍
സമയമില്ലാതെ പോയ്‌...
ഒടുവിലീ ചിതലരിച്ച
പടിപ്പുരയില്‍
അവസ്സാനമായ്
തിരിഞ്ഞു നോക്കവേ
ആരൊക്കെയോ എന്നെ
പിന്തുടരുന്നുവോ ?
ഒരു കൊച്ചു വള
കിലുക്കമോ?
അതോ മറന്ന് പോയൊരാ
മാമ്പഴക്കാലമോ?
ഇനിയും ഓര്‍ക്ക വയ്യ
എന്‍ ഓര്‍മകളെ...
വിരല്‍ത്തുമ്പില്‍ തൂങ്ങി
നടന്നു പോയ ബാല്യത്തെ...
പ്രണയത്തില്‍ കുതിര്‍ന്ന
കൌമാരത്തെ..
ഒടുവില്‍ എല്ലാം മറന്ന്
പെയ്തു തീരാന്‍
കൊതിക്കുന്ന ഈ
യൌവനത്തെ...
സമയമില്ലെനിക്കൊന്നിനും
ഉണ്ടെങ്കിലും ഇല്ലെന്നു
നടിച്ചു പടിയിറങ്ങട്ടെ ഞാന്‍...!


6 അഭിപ്രായങ്ങൾ:

 1. ഇനിയും ഓര്‍ക്ക വയ്യ
  എന്‍ ഓര്‍മകളെ... :(
  http://neelambari.over-blog.com/

  മറുപടിഇല്ലാതാക്കൂ
 2. സംഗീതക്കുട്ടി കലക്കി ...ഓര്‍മ്മകളെ അക്കമിട്ടു നിരത്തിയത് പോലെ ....

  മറുപടിഇല്ലാതാക്കൂ
 3. നന്ദി നീലാംബരി, അനീഷേട്ടന്‍

  മറുപടിഇല്ലാതാക്കൂ
 4. എന്‍ ഓര്‍മകളെ...
  വിരല്‍ത്തുമ്പില്‍ തൂങ്ങി
  നടന്നു പോയ ബാല്യത്തെ...
  പ്രണയത്തില്‍ കുതിര്‍ന്ന
  കൌമാരത്തെ..
  ഒടുവില്‍ എല്ലാം മറന്ന്
  പെയ്തു തീരാന്‍
  കൊതിക്കുന്ന ഈ
  യൌവനത്തെ...
  സമയമില്ലെനിക്കൊന്നിനും
  ഉണ്ടെങ്കിലും ഇല്ലെന്നു
  നടിച്ചു പടിയിറങ്ങട്ടെ ഞാന്‍...! നല്ല വരികള്‍ പക്ഷേ
  ബാല്യo,കൌമാരo,യൌവനം വര്‍ദധ്യക്യത്തിലേക്ക് പോകാന്‍ കവിയത്രി മനപൂര്‍വം മറക്കുന്നു അല്ലക്കില്‍ സമയമില്ല എന്നു പറഞ്ഞു ഓടി ഒളിക്കാന്‍ ശ്രമിക്കുന്നു പക്ഷേ പടിയിറങ്ങന്‍ വരട്ടെ .. അങ്ങനെ വേഗത്തില്‍ പടിയിറങ്ങണ്ട

  മറുപടിഇല്ലാതാക്കൂ
 5. കൊള്ളാം വളരെ നന്നായിട്ടുണ്ട് ,.. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. നന്ദി ബിജുഎട്ടന്‍,സജിത ചേച്ചി...

  മറുപടിഇല്ലാതാക്കൂ