2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

കാ‍ന്താരി..

വേദനിപ്പിക്കാന്‍ വേദനകളെ
തേടി യാത്രയാവുമ്പോള്‍
പഴുക്കാന്‍ പഴങ്ങളെ
തിരയുമ്പോള്‍
നീറ്റലിന്റെ ചുവപ്പും പേറി
ഒരു കാ‍ന്താരി മുളക്
മുറ്റത്തു കിടക്കുന്നു...
പഴുത്തിരിക്കാം നീറുന്ന വേദനകള്‍
കടിച്ചമര്‍ത്തിയിരിക്കാം...
എങ്കിലും ഇവള്‍ കാ‍ന്താരി...
ഉടച്ചു കൂട്ടി എരിവു
പകര്‍ന്നു കഞ്ഞി കലത്തിനു
കൂട്ടായ് പോകാന്‍ വന്നതാവാം
അറിയാതെ മുറ്റത്താരോ
വലിച്ചെറിഞ്ഞതുമായിരിക്കാം
പച്ചയില്‍ നിന്നും പഴുത്തു
വിത്തായ് മാറാന്‍ കൊതിച്ചതാവാം
 ഈ കൊച്ചു കാ‍ന്താരി...
മുറ്റത്തെ മുളക് ചെടിയില്‍
പൂത്താംകീരികള്‍ കൊത്തി
വലിച്ചിട്ടതാവാം
അതുമല്ലെങ്കില്‍ സ്വയം
മുളക് ചെടിയെ മറന്നു
ഞെട്ടറ്റു വീണതാവാം
എടുത്തു കൈവെള്ളയില്‍
വച്ചപ്പോള്‍ ചിരിക്കാതെ
പരുഷമായ് നോക്കിയെന്നെ...
.കാരണം അവളൊരു കാ‍ന്താരി..
എരിവു പകര്‍ന്ന ഓര്‍മകള്‍ക്കുടമ
വലിച്ചെറിഞ്ഞു ഞാന്‍
എന്‍ വഴി തേടി പോകവേ
സ്വയം തപിച്ചിരിക്കാം...
അല്ലെങ്കില്‍ പൊട്ടിക്കരഞ്ഞിരിക്കാം
വിലപിച്ചിരിക്കാം
എന്‍ കൊച്ചു കാ‍ന്താരി...
തിരിഞ്ഞു നോക്കാതെ നടന്നു
പോയ്‌ ഞാന്‍
തിരികെ വരുമെന്നൊരു
വാക്ക് പോലും നല്കിടാതെ...
കാരണം അവളൊരു കൊച്ചു  കാ‍ന്താരി...






11 അഭിപ്രായങ്ങൾ:

  1. നല്ല എരിവുള്ള കവിത... ഇഷ്ട്ടമായി..

    മറുപടിഇല്ലാതാക്കൂ
  2. സംഗീതക്കുട്ടി കവിത നല്ലത് ..പാവം കാന്താരി ..പിന്നെ ഒരു സംശയം ഉണ്ട് "പഴുക്കാന്‍ പഴങ്ങളെ
    തിരയുമ്പോള്‍ " എന്ന് പറഞ്ഞിരിക്ക്കുനത് എന്താണ് ?

    മറുപടിഇല്ലാതാക്കൂ
  3. സാധാരണ എല്ലാവര്ക്കും പഴുത്ത പഴങ്ങളെ ഇഷ്ടമാണ്...പക്ഷെ പഴുത്ത മുളകുകള്‍ നമ്മള്‍ മിക്കപ്പോഴും ഉപയോഗിക്കാറില്ല...അവ ഉപയോഗ ശൂന്യമായി വലിച്ചെറിയപ്പെടുന്നു...കണ്മുന്നില്‍ ഉണ്ടെങ്കിലും നമ്മള്‍ അവയെ ശ്രദ്ധിക്കാറില്ല..അത്രേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ .എന്തായാലും നന്ദി അനീഷേട്ട...

    മറുപടിഇല്ലാതാക്കൂ
  4. ok ഇപ്പൊ മനസിലായ് സംഗീതക്കുട്ടി ,,അപ്പൊ എനിക്ക് മനസിലാക്കാന്‍ പറ്റാഞ്ഞത്‌ തന്നെ കാര്യം ...ഹ ഹ ഹ

    മറുപടിഇല്ലാതാക്കൂ
  5. എന്‍ കൊച്ചു കാ‍ന്താരി...
    തിരിഞ്ഞു നോക്കാതെ നടന്നു
    പോയ്‌ ഞാന്‍
    തിരികെ വരുമെന്നൊരു
    വാക്ക് പോലും നല്കിടാതെ... നല്ല വരികള്‍ .. അഭിനന്ദനങ്ങള്‍ കൊച്ചു കാ‍ന്താരി...

    മറുപടിഇല്ലാതാക്കൂ
  6. ഹ ഹ...നന്ദി ബിജു ഏട്ടാ...

    മറുപടിഇല്ലാതാക്കൂ
  7. "എരിവു പകര്‍ന്ന ഓര്‍മകള്‍ക്കുടമ". Thats a nice shot. Wishes.
    http://neelambari.over-blog.com/

    മറുപടിഇല്ലാതാക്കൂ
  8. സംഗീതാ ഞാന്‍ ഈ വരികള്‍ കടമെടുത്തിട്ടുണ്ട്‌

    മറുപടിഇല്ലാതാക്കൂ