2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

അപശ്ശകുനം..

നാല് കാലില്‍  മേല്‍ക്കൂര
താങ്ങുന്ന പല്ലി 
അറിയാതൊന്നു താഴേക്കു 
വീണാല്‍,
അടുത്ത വീട്ടിലെ കരിമ്പൂച്ച 
കുറുകെ ഒന്നോടിയാല്‍,
വീട്ടു വേലക്കാരി 
കാലത്തിറന്ഗുമ്പോള്‍  മുറ്റം 
തൂക്കുന്ന ചൂലെടുത്താല്‍ 
പിറു പിറുക്കുന്നെന്‍
മുതുക്കി മുത്തശ്ശി...
അപശ്ശകുനം അപശ്ശകുനം
സര്‍വത്ര അപശ്ശകുനം..
പുറത്തിറങ്ങുമ്പോള്‍ കണ്ടത് 
ചെത്തുകാരന്‍ രാമന്റെ 
ശവഘോഷ യാത്ര..
പുറം തിരിഞ്ഞു നില്‍ക്കുന്ന 
അമ്മിണി പയ്യിന്റെ ആസനം...
"നല്ല ലക്ഷണാ കുട്ട്യേ"
മുത്തശ്ശി മൊഴിഞ്ഞു...
വീണ്ടും വെറ്റില തുമ്പില്‍ 
ചുവക്കുന്ന മോണ
കാട്ടി വെളുക്കെ ചിരിക്കുമ്പോള്‍
മനസ്സില്‍ പറഞ്ഞു 
മുത്തശ്ശിക്ക് വട്ടുണ്ടോ...?





11 അഭിപ്രായങ്ങൾ:

  1. നന്നായല്ലോ സംഗീതക്കുട്ടി ...പിന്നെ എന്താണ് ഈ പ്രൊഫൈല്‍ ഡയലോഗ്. " സ്വപ്നങ്ങള്‍ നഷ്ട്പെട്ട് വഴിയുലയുന്നവള്‍.. ജീവിതം എന്ന ഉത്തരമില്ലാത്ത ചോദ്യത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്നവള്‍" . ഇപ്പോഴേ പകച്ചു നില്‍ക്കുവാണോ ? ....അതെത് പറ്റി?

    മറുപടിഇല്ലാതാക്കൂ
  2. നന്ദി അനീഷേട്ട....അത് ചുമ്മാ ഇട്ടതാ...

    മറുപടിഇല്ലാതാക്കൂ
  3. A lizard fell over and a black cat ran across and the housemaid stood with a broom on a Friday 13th ….anyways… I don’t know how far all these invite for adversaries, for me number 13 has been lucky… but as we say, varanullath vazheel thangillalo :P

    മറുപടിഇല്ലാതാക്കൂ
  4. sathyam!

    enikkum thonniyittund kuttikkaathalthu!

    (Sorry, my malayalam font doesn't work)

    മറുപടിഇല്ലാതാക്കൂ
  5. എല്ലാവര്ക്കും വളരെ നന്ദി...

    മറുപടിഇല്ലാതാക്കൂ
  6. "നല്ല ലക്ഷണാ കുട്ട്യേ" njaanum parayunnu.
    http://neelambari.over-blog.com/

    മറുപടിഇല്ലാതാക്കൂ
  7. നാല് കാലില്‍ മേല്‍ക്കൂര
    താങ്ങുന്ന പല്ലി
    അറിയാതൊന്നു താഴേക്കു
    വീണാല്‍,
    ................

    മേല്‍ക്കൂര താങ്ങി നിര്‍ത്തുന്നത് പല്ലിയാണെന്നും ആ മേല്‍ക്കൂര താങ്ങാന്‍ കഴിയാതെ പല്ലി നിലത്ത് വീഴുന്നത് മേല്‍ക്കൂര
    നിലംപോത്തുന്നതിന്‍റെ(ദുരന്തത്തിന്‍റെ) സൂചനയാവാം എന്ന പ്രതീകാത്മകമായ വ്യാഖ്യാനത്തില്‍ നിന്നായിരിക്കാം ഇത്തരം വിശ്വാസങ്ങള്‍ ഉണ്ടാവുന്നത്.

    ഏതായാലും ഇത്തരം വിശ്വാസങ്ങള്‍ അല്ലെങ്കില്‍ അന്തവിശ്വാസങ്ങള്‍ കവിതയിലൂടെ അവതരിപ്പിച്ചതിന് അഭിനന്ദഞങ്ങള്‍.

    മറുപടിഇല്ലാതാക്കൂ