2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

പ്രാക്ക്...





കൊക്കി കുരച്ച് പുതപ്പിനടിയില്‍

ഉറങ്ങാന്‍ കിടക്കുമ്പോള്‍

മരുമകള്‍ പ്രാകി തുടങ്ങി....

നന്നങ്ങാടി വയ്ക്കാറായിട്ടും

ചാവാത്ത തള്ള...!

പഴുത്തു തുടങ്ങിയ മുറിവില്‍

പുഴുവരിച്ചപ്പോള്‍

നൊന്തു പെറ്റ മകനും

പറഞ്ഞു...

ഇനിയും മരിക്കാറായില്ലേ

അമ്മയ്ക്ക്...?

കുളിമുറിയില്‍ വെള്ളം

നിറയ്ക്കുമ്പോള്‍

വേലക്കാരി ശാന്ത

"ഇതിനെ കുളിപ്പിച്ച്

ന്റെ ജന്മം തീരും..."

രാമായണം എടുത്തു

പൊടി തട്ടിയപ്പോള്‍

വല കെട്ടിയ എട്ടുകാലിക്കും

കലി...!

ഓമനിച്ചൂട്ടിയ കൊച്ചുമോനും

അയിത്തം കല്‍പ്പിച്ചപ്പോള്‍

എനിക്കും തോന്നി തുടങ്ങി ...

തിമിരം മൂടിയ കണ്ണുകളില്‍

ചുക്കി ചുളിഞ്ഞ തൊലിയില്‍

പുകല മണക്കുന്ന വായില്‍

ഞാനും പറഞ്ഞു...

എന്റെയീ നശിച്ച ജന്മം...!

നേരത്തെ പോയ

ഭര്‍ത്താവ് മാത്രം

കുറ്റം പറയാതെ

ചുമരില്‍ ചിരി തൂകി...!

18 അഭിപ്രായങ്ങൾ:

  1. athentha dilsha?enthu patti ?than enthenkilum para...plzz..

    മറുപടിഇല്ലാതാക്കൂ
  2. dear

    idokke kanubol namukku munnil nadakkubol nissahaayadayode nokki nilkkendi varubol palathukondum nammod thanne pucham thonnunnu

    ninte chinthakalum athil ninn urithiriyunna vikaarangalum enikku kanam
    cos ur my dear frd

    mikkavarum thande vedanakale thaalilekk pakarthubol nee mattullavare kanunnu

    i respect you dear frd

    മറുപടിഇല്ലാതാക്കൂ
  3. പാവം മുത്തശ്ശി.....കവിത നന്നായ്‌...
    "നൊന്തു പെറ്റ മകനും
    പറഞ്ഞു..." ഈ വരികളിലെ പറഞ്ഞു എന്നതിനു പകരം ചോദിച്ചു എന്നല്ലെ യോജിക്കുക?

    മറുപടിഇല്ലാതാക്കൂ
  4. abhipraayangalkku nanni...aneeshettante abhipraayathodu yojikkunnu...thettukal thiruthaan sramikkam...

    മറുപടിഇല്ലാതാക്കൂ
  5. നല്ല കവിത നല്ല ചിന്തകള്‍ ,,ആശംസകള്‍
    --------------------------------------
    മലയാളത്തെ സ്നേഹിക്കുന്ന ,മലയാള കവിതകളെ നെഞ്ചിലേടറ്റുന്ന സംഗീത, കമന്റുകള്‍ക്ക് മറുപടി നല്‍കുന്നതും മലയാളത്തില്‍ ആവാന്‍ ശ്രദ്ധിക്കുമല്ലോ ?

    മറുപടിഇല്ലാതാക്കൂ
  6. നന്നായിരിക്കുന്നു സംഗീതാ...
    ആധികാരികമായി കവിതയെ കുറിച്ച് അറിയില്ലെങ്കിലും വരികളും ആശയവും നന്നായി ഫീല്‍ ചെയ്തു...
    ആശംസകള്‍...എഴുത്ത് തുടരുക...

    മറുപടിഇല്ലാതാക്കൂ
  7. വളരെ വലിയ ഒരു കാര്യം ഏറ്റവും ലളിതമായ ഭാഷയില്‍ നര്‍മ്മത്തില്‍ പൊതിഞ്ഞു അവതരിപ്പിച്ചിരിക്കുന്നു......'എട്ടുകാലിയുടെ കലിയും, ഭര്‍ത്താവിന്‍റെ ചിരിയും ഇഷ്ടമായി .......' ആശംസകള്‍ .....

    മറുപടിഇല്ലാതാക്കൂ
  8. അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും വളരെ നന്ദി...തുടര്‍ന്നും പ്രോത്സാഹനവും വിമര്‍ശനവും പ്രതീക്ഷിക്കുന്നു,...

    മറുപടിഇല്ലാതാക്കൂ
  9. രക്ഷിതാക്കളെ പരിപാലിക്കാത്തവര്‍ക്കിനി മൂന്ന് മാസം തടവോ, 5000 രൂപ പിഴയോ ഒടുക്കേണ്ടി വരും..
    ബീഹാര്‍ മന്ത്രിസഭയാണ് ഈ നിയമം പാസാക്കിയിരിക്കുന്നത്........
    ...................................................................................
    കേരളത്തിലും വേണ്ടി വരോ ഈ നിയമം ......

    കവിത വളരെ നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  10. nannayirikkunnu ella kavithakalum enikkettavum ishtapettathu variyellu enna kavithayanu

    Ella asamsahalum

    മറുപടിഇല്ലാതാക്കൂ
  11. അഭിപ്രായത്തിന് വളരെ നന്ദി...

    മറുപടിഇല്ലാതാക്കൂ