2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

വിശപ്പ്‌ ...

അരച്ചാണ്‍ വയറില്‍ ഒരു ആളിക്കത്തല്‍ ,

അയലത്തെ വീട്ടില്‍ തിളയ്ക്കുന്ന സാമ്പാര്‍...

നാഡികളില്‍ പടര്‍ന്ന് തലച്ചോറില്‍

എത്തുമ്പോള്‍ അസ്സഹനീയം ..

എല്ലിന്റെ നാണം മറയ്ക്കാന്‍

ഒട്ടിയ തോലിലും, ഉന്തിയ

കണ്ണിലും നിസ്സന്ഗത...!

മുറുക്കിയുടുത്ത മുണ്ടിനു കീഴില്‍

പിടയുന്ന നാഭി...

നീട്ടിയ കൈക്കു പകരം ലഭിച്ചത്

ശൂന്യമായ ഒരു നോട്ടം...

ഒടുവില്‍ മടിക്കുത്തഴിയുംപോള്‍

വിധേയത്വം !

നീളുന്ന നാണ്യങ്ങള്‍...

പഴിക്കേണ്ടത് ആരെ..?

വിശപ്പിനെയോ വിധിയെയോ?

അതോ അവസാനത്തെ വിധേയത്വത്തെയോ...?

16 അഭിപ്രായങ്ങൾ:

 1. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ....
  കിട്ടിയിട്ടും കാര്യം ഇലാത്തവയും...
  കൂടുതല്‍ നന്നാക്കാന്‍ ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. പഴിക്കേണ്ടത് ആരെ..?
  വിശപ്പിനെയോ വിധിയെയോ?

  നല്ല വരികള്‍

  മറുപടിഇല്ലാതാക്കൂ
 3. പഴിക്കേണ്ടത് നാമടങ്ങുന്ന സമൂഹത്തെ..

  കവിത നന്നായിട്ടുണ്ട്


  OT

  അക്ഷരതെറ്റുകള്‍ തിരുത്തുക

  അസ്സഹനീയം ..
  നിസ്സന്ഗത...!
  മടിക്കുത്തഴിയുംപോള്‍

  മറുപടിഇല്ലാതാക്കൂ
 4. പരസ്പരം പഴിച്ചിരിക്കാം നമുക്ക് ... :)

  നല്ല ശ്രമം‌..

  ബഷീര്‍ക്ക് പറഞ്ഞപോലെ അക്ഷരതെറ്റുകള്‍ തിരുത്തുക.

  മറുപടിഇല്ലാതാക്കൂ
 5. abhipraayangalkku nanni...aksharathettukal type cheyyunna vishamathayil vannu povunnathaanu...kshamikkuka

  മറുപടിഇല്ലാതാക്കൂ
 6. ആരെ പഴിക്കാന്‍..എന്തിനെ പഴിക്കാന്‍ :(
  നന്നായിട്ടുണ്ട് കേട്ടോ..അഭിനന്ദനങ്ങള്‍ .

  മറുപടിഇല്ലാതാക്കൂ
 7. ആരെയും പഴിച്ചിട്ട് കാര്യമില്ല...നേരിടുക, പോരാടുക എന്നത് മാത്രമാണ് പ്രതിവിധി...
  പ്രതികരിക്കാന്‍ വെമ്പുന്ന ഒരു കവി ഹൃദയം ഞാന്‍ സംഗീതയില്‍ കാണുന്നു...
  അക്ഷരങ്ങളിലൂടെ ശക്തമായി പ്രതികരിക്കുക...എല്ലാവിധ ആശംസകളും നേരുന്നു...

  മറുപടിഇല്ലാതാക്കൂ
 8. പണ്ട് ഞാനൊരു ഋഷി ആയിരുന്നു..
  ഒരു ദിവസം എനിക്ക് നന്നായി വിശന്നു
  അപ്പോള്‍ ഞാനൊരു പച്ച മനുഷ്യനായി.

  നല്ല വരികള്‍.. ആശംസകള്‍
  http://neelambari.over-blog.com/

  മറുപടിഇല്ലാതാക്കൂ