(ചാലയില്‍ വെന്തെരിഞ്ഞ അമ്മമാര്‍ക്ക്...)
ഇന്നലെ സന്ധ്യക്ക് പോവുമ്പോഴും
പിറു പിറുത്തെന്തോ
പറഞ്ഞവള്‍ ഓടി വന്നു...
"കൂട്ടാനു കഷ്ണങ്ങള്‍
വാങ്ങിടെണം,
കൊച്ചു മോള്‍ക്കൊരു
കുപ്പായം വാങ്ങിടെണം
നേരത്തെ അത്താഴമുണ്ണ്‍വാനെത്തണം
ബാലന്റെ ചായക്കടയില്‍
നിന്നൊരു പാലിന്റെ
പാക്കെറ്റും വാങ്ങിടെണം.."
മൂളി എന്നൊന്നു വരുത്തി
ഞാന്‍ പോകവേ
സീരിയലിനായവള്‍
വേഗമോടി...
വെറുതെയന്നെന്തോ മനസ്സിന്റെ
ഉള്ളിലൊരു
കനല്‍ കോരിയിട്ടത് പോലിരുന്നു...
അര മുറി പീടികത്തിണ്ണയില്‍
വെറുതെ സൊറ
പറഞ്ഞന്നു ഞാന്‍ ചാരി
നില്‍ക്കെ
ആരോ പറഞ്ഞു
മറിഞ്ഞൊരു വാതക
ഗന്ധമാണൂരു മുഴുക്കെയെന്ന്
****************************** ************
കത്തിക്കരിഞ്ഞൊരു വീടിന്റെ
ഉള്ളിലായ്
വെന്തു കരിഞ്ഞവള്‍
വീണു പോകെ
വീണ്ടും പരാതി പറഞ്ഞു
പിറു പിറുത്തോടിവരാന്‍
എനിക്കാരുമില്ല..
എന്നും ചിരി തൂകി
അത്താഴമുന്നുവാന്‍
കാത്തിരിക്കാന്‍ ഇനിയാരുമില്ല...
"കുട്ട്യോള്‍ടെ അച്ഛനെന്നോതി
വിളിച്ചെന്റെ
ചാരത്തവള്‍ വന്നു
നില്‍ക്കയില്ല...
***************************
അഗ്നി നാളങ്ങള്‍ ഇന്നേറ്റു
വാങ്ങി എന്റെ
ഉമ്മറത്തിണ്ണയും
ഞാനുമുണ്ട്..
ഒന്നിനും പൂരിതമാക്കിടാനാവാതെ
അവളുടെ കിന്നരിയൊച്ചയും
ഉണ്ടിവിടെ...
thats so touching...
മറുപടിഇല്ലാതാക്കൂ