2011, നവംബർ 4, വെള്ളിയാഴ്‌ച

യക്ഷി ...

കരിമ്പനകള്‍ നിഴലനക്കം 
മറന്ന നാട്ടു വഴിയിലൂടെ 
ചുണ്ട് മുറുക്കി ചുവപ്പിച്ചു 
ചുണ്ണാമ്പ് തേടി അവള്‍ വന്നു...
വെളുപ്പ്‌ നിറഞ്ഞ സാരി 
കണ്ടപ്പോള്‍ കാരണവര്‍ 
ചോദിച്ചു ഉജാല മുക്കിയില്ലേ
നിറം മങ്ങും 
കോലോത്ത് വന്നാല്‍ 
ഉജാല ഉണ്ട്...
ചോര തുള്ളികള്‍ ഇറ്റു
വീഴുന്ന ചുണ്ട് കണ്ടപ്പോള്‍ 
കാര്യസ്ഥന്‍ 
ലിപ്സ്ടിക് കുറച്ചു അധികാണ്‌
മുടി ഇങ്ങനെ മുട്ടോളം 
നീട്ടിയിടുന്നത് 
ഔട്ട്‌ ഓഫ് ഫാഷന്‍ 
കഴുത്തു വരെ വച്ച് 
മുറിച്ചോളൂ കുട്ട്യേ..
ഒന്നും മിണ്ടാതെ അവള്‍ നടന്നു 
പ്രതാപം നഷ്ടപ്പെട്ട 
പാവം യക്ഷി ....

13 അഭിപ്രായങ്ങൾ:

  1. യക്ഷിയെ പാവമാക്കി അല്ലെ ..ഹ ഹ ..നന്നായി സംഗീതക്കുട്ടി....മാമ്പഴത്തില്‍ ഉണ്ടായിരുന്നു അല്ലെ ( കൃഷ്ണ ഗാഥ )....അതോ എനിക്ക് തോന്നിയതാണോ ??

    മറുപടിഇല്ലാതാക്കൂ
  2. ഉണ്ടായിരുന്നു ഏട്ടാ...എങ്ങനെ മനസ്സിലായി...?

    മറുപടിഇല്ലാതാക്കൂ
  3. ഈ കവിതയ്ക്കൊരു വല്ലാത്ത സൌന്ദര്യം ഉണ്ട്. നാടിന്റെ നന്മകളില്‍ ജീവിച്ചിരുന്ന യക്ഷി സങ്കല്പം കൈമോശം വന്ന ഒരു ജനറേഷന്‍ ആണ് നമ്മള്‍.ഓരോന്നും നഷ്ട പ്പെടുമ്പോള്‍ഭൂമിയുമായുള്ളനമ്മുടെബന്ധംവലിഞ്ഞുപൊട്ടുകയാണ്‌,വലിയശബ്ദത്തില്‍.അതിനോടുള്ള നമ്മുടെ പ്രതികരണം , ചിലപ്പോള്‍ കരുണവുംഹാസ്യവും ഒക്കെ ആകുന്നു ,അതാണിവിടെ സംഭവിക്കുന്നത്‌.

    മറുപടിഇല്ലാതാക്കൂ
  4. നന്ദി നിസാര്‍ ഏട്ടാ..

    മറുപടിഇല്ലാതാക്കൂ
  5. ഇത് ആധുനിക കാലത്തിന്റെ യക്ഷിയാണല്ലോ... ബാക്കിയെല്ലാം നിസ്സാറിക്കാ പറഞ്ഞതുതന്നെ.

    മറുപടിഇല്ലാതാക്കൂ
  6. ഇത് വല്ലാത്ത ഒരു യക്ഷിയായി പോയി .....
    കാലം സങ്കല്‍പ്പങ്ങള്‍ക്ക് മേല്‍ വരച്ച മാറ്റങ്ങള്‍ ഭംഗിയായി തുറന്നു കാട്ടി
    ആശംസകളോടെ .... (തുഞ്ചാണി)

    മറുപടിഇല്ലാതാക്കൂ
  7. നന്ദി മനോജേട്ടന്‍, വേണു ഏട്ടന്‍

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍2011, നവംബർ 14 9:47 AM

    Sangeetha .. u have a flair to write.. Please chase ur dreams ..happy blogging..Expecting more from you..

    മറുപടിഇല്ലാതാക്കൂ
  9. ഈ കവിത ചിരിപ്പിച്ചു കളഞ്ഞു :D

    മറുപടിഇല്ലാതാക്കൂ