2011, സെപ്റ്റംബർ 24, ശനിയാഴ്‌ച

വൈധവ്യം...


എന്റെ വിഷാദങ്ങളെ തട്ടി മാറ്റി

കടന്നു പോയ പകലുകള്‍....

തുറന്നിട്ട ജനല്പ്പാളികളില്‍

ഊര്‍ന്നിറങ്ങുമീ കണ്ണ് നീര്‍ത്തുള്ളികള്‍..

മോഹഭംഗം വന്ന മനസ്സിന്റെ

ചപലതയില്‍ വീണ്ടും

തളിര്‍ക്കുന്ന മോഹങ്ങള്‍...

ഒരിക്കല്‍ കൂടി നിന്‍ നേര്‍ത്ത

സ്വരമൊന്നു കേള്‍ക്കാന്‍ ,

നിന്‍ മുഗ്ദ ആലിംഗനത്തിന്റെ

നിര്‍വൃതി തേടാന്‍ ,

നിന്‍ ചുംബനങ്ങളില്‍

ഇഴുകി ചേരാന്‍

നിന്റെ വേരുകളില്‍

ആഴ്ന്നിറങ്ങാന്‍,

വ്യര്‍ത്ഥം കൊതിക്കവേ

സ്വപ്നങ്ങളില്‍ നീ കോര്‍ത്ത

താലി ചരടില്‍

നിന്‍ തുടു വിരല്‍

ചാര്‍ത്തിയ കുങ്കുമത്തില്‍

ഇനിയും നിന്‍  ഓര്‍മകള്‍

ബാക്കി വച്ച പ്രണയത്തില്‍

വാചാലമാവാന്‍ ശ്രമിക്കുന്ന

മൌനം നിറഞ്ഞ

നിന്‍ വേര്‍പാടില്‍ ,

ഞാന്‍ നീ ആയിരുന്നെന്ന്‍

അറിയവേ,

വിദൂരതയില്‍ വീണ്ടും

വലിച്ചടയ്ക്കുന്നു ഞാനീ

ജനല്‍പ്പാളികള്‍

നിന്നോര്മകളുടെ യവനിക

ഇനിയെങ്കിലും

അലസമീ മോഹക്കാറ്റില്‍

പറക്കാതിരിക്കുവാനായ്...




15 അഭിപ്രായങ്ങൾ:

  1. How come no updates on your other blog which is equally beautiful..!!

    മറുപടിഇല്ലാതാക്കൂ
  2. i didnt get time to translate..& moreover i love to write in malayalam than english..

    മറുപടിഇല്ലാതാക്കൂ
  3. കവിത നന്നായിരിക്കുന്നു ...ആശയങ്ങളും വര്ലരെ മെച്ചം ..എല്ലാ കവിതകളിലും കയറി അങ്ങ് അഭിപ്രായം പറയുന്നത് മുഷിച്ചല്‍ ഉണ്ടാക്കില്ല എന്ന് കരുതുന്നു (കവിതകള്‍ നല്ലതായത്‌ കണ്ടാണ് ).

    മറുപടിഇല്ലാതാക്കൂ
  4. നിന്നോര്മകളുടെ യവനിക

    ഇനിയെങ്കിലും

    അലസമീ മോഹക്കാറ്റില്‍

    പറക്കാതിരിക്കുവാനായ്...


    yavanika ninakku munnnil eppozhum uzharnirikatte

    ur loving

    മറുപടിഇല്ലാതാക്കൂ
  5. അനീഷേട്ട എല്ലാ കവിതയിലും അഭിപ്രായം പറയുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്...അതൊരിക്കലും മുഷിച്ചില്‍ ഉണ്ടാക്കില്ല..വിമര്‍ശനങ്ങളെയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു...
    ദില്‍ഷ അഭിപ്രായത്തിന് ഒരുപാട് നന്ദി..

    മറുപടിഇല്ലാതാക്കൂ
  6. നല്ല കവിത.
    ആശംസകള്‍.
    നന്മകള്‍.

    മറുപടിഇല്ലാതാക്കൂ
  7. "നിന്നോര്മകളുടെ യവനിക
    ഇനിയെങ്കിലും
    അലസമീ മോഹക്കാറ്റില്‍
    പറക്കാതിരിക്കുവാനായ്"

    നല്ല വരികള്‍...
    സംഗീതാ, കവിത ഇഷ്ടപ്പെട്ടു...

    മറുപടിഇല്ലാതാക്കൂ
  8. നന്ദി മഹേഷേട്ടന്‍,നീലാംബരി....

    മറുപടിഇല്ലാതാക്കൂ
  9. വലിച്ചടച്ച ജനല്പാളികളും കടന്നു,
    നിന്‍ പ്രണയത്തിന്‍ വാചാലമൌനങ്ങള്‍ തന്‍ തീക്കാറ്റില്‍
    നിന്നോര്‍മകള്‍ തന്‍ യവനിക
    ചരട് പൊട്ടിയ പട്ടം കണക്കെ പറന്നു കൊണ്ടേയിരിക്കുന്നു,
    ഒരിക്കലും അടയ്ക്കാന്‍ കഴിയാതെ
    നീയെന്ന മോഹഭംഗത്തിന്‍ ജാലകങ്ങള്‍!

    മറുപടിഇല്ലാതാക്കൂ