2011, സെപ്റ്റംബർ 24, ശനിയാഴ്‌ച

ഭ്രാന്ത്..


സ്വസ്ഥത തേടി വന്നെത്തിയത് ,

ഒടുവിലീ കടത്തിണ്ണ തന്‍

പൊടി പിടിച്ച സിമന്റു ബെഞ്ചില്‍..

ഭ്രാന്തനെന്നു മുദ്ര കുത്തി

എറിഞ്ഞു തീര്‍ത്ത കല്ലുകള്‍

മുറിവേല്‍പ്പിച്ചത് എന്റെ

തൊലിപ്പുറം മാത്രം...

ഒരു പഴയ ഓട്ട മുക്കാലില്‍ നിന്നും

ഗാന്ധി തലയിലേക്ക്

ഓടുന്ന കാലത്തില്‍

ഓടാന്‍ മറന്നത്

ഞാന്‍ ചെയ്ത കുറ്റം...

ബാല്യം തുളുമ്പുന്ന

അവളെ കൊന്നു മരപ്പൊത്തില്‍

വയ്ക്കാന്‍ മറന്നതും .

എന്റെ തെറ്റ്..

തിരണ്ട ലോകത്തിന്റെ അടി

വേര് തേടി നടക്കാന്‍

തുടങ്ങിയതും

പിഴവ് മാത്രം..

ഓണ നിലാവില്‍

നുരയുന്ന വീഞ്ഞിനായ്

അലയാന്‍ മറന്നതും

തെറ്റ് തന്നെ...

ഒളി ക്യാമറകളില്‍

നഗ്നത തേടി അലയാതിരുന്നതും

ഭ്രാന്ത് തന്നെ..

ഒടുവില്‍ ഭ്രാന്തനെന്നു

വിരല്‍ ചൂണ്ടി

പരിഹസിച്ചപ്പോള്‍

പ്രതികരിക്കാത്തതും

എന്റെ കുറ്റം...

തെറ്റുകള്‍ക്കൊടുവില്‍

മരിച്ചു പോയ്‌ എന്‍ ശരി

ചിത്ത ഭ്രമത്തിന്റെ

ഉള്ത്തടത്തില്‍...




5 അഭിപ്രായങ്ങൾ:

  1. കവിതയും ആശയവും നന്നായ് ... " പൊടി പിടിച്ച സിമന്റു ബെഞ്ചില്‍.."
    എന്തോ യോജിക്കാത്ത പോലെ തോന്നി

    "അവളെ കൊന്നു മരപ്പൊത്തില്‍
    വയ്ക്കാന്‍ മറന്നത് . "

    ഇവിടെ മറന്നതും ആക്കാമായിരുന്നു

    മറുപടിഇല്ലാതാക്കൂ
  2. ninte rachanakalellaam thanne enne muripeduthunnund

    തെറ്റുകള്‍ക്കൊടുവില്‍

    മരിച്ചു പോയ്‌ എന്‍ ശരി

    ചിത്ത ഭ്രമത്തിന്റെ

    ഉള്ത്തടത്തില്‍...

    മറുപടിഇല്ലാതാക്കൂ
  3. അനീഷേട്ട,ദില്‍ഷ അഭിപ്രായത്തിന് നന്ദി തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്...തുടര്‍ന്നും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  4. "തെറ്റുകള്‍ക്കൊടുവില്‍
    മരിച്ചു പോയ്‌ എന്‍ ശരി
    ചിത്ത ഭ്രമത്തിന്റെ
    ഉള്ത്തടത്തില്‍..."

    സംഗീതാ, നല്ല ആശയം...
    സത്യത്തില്‍ ഭ്രാന്തില്ലാത്തത് ഭ്രാന്തന് മാത്രമല്ലേ?
    നമ്മളെല്ലാം ഭ്രാന്തന്മാരാണ്....പക്ഷെ ക്രൂശിക്കപ്പെടുന്നത്‌ അതില്ലാത്തവരും...
    തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് നീങ്ങുന്ന മനുഷ്യരാണ് ഭ്രാന്തര്‍...

    മറുപടിഇല്ലാതാക്കൂ
  5. അഭിപ്രായത്തിന് വളരെ നന്ദി മഹേഷേട്ട..

    മറുപടിഇല്ലാതാക്കൂ