തട്ടി മാറ്റി കളഞ്ഞീടുകെന്‍
പകല്‍ മിന്നി കൊള്ളിയാല്‍
വീശുന്ന നഷ്ട ദു:ഖങ്ങളെ
വെട്ടിയരിഞ്ഞ വഴിപ്പാടില്‍
മൂകമായ് ഞെട്ടറ്റു
വീഴുന്ന തോട്ടാവാടിയെ..
ഉത്തരം ചൊല്ലാന്‍
മടിച്ചൊന്നു നില്ക്കവേ
പതറുന്ന വാക്കിലെ
പഴയൊരാ പ്രണയത്തെ
വിരല്‍ ഞൊടിച്ചീടുന്നു
ഓര്‍മ്മകള്‍ വീണ്ടും വിശപ്പിന്റെ
ഉച്ചിയിലെന്ന പോല്‍
വിരളം വിദുരം
ഉറയ്ക്കാത്ത വാക്കിനെ
തൂലിക തുമ്പില്‍
പിടിച്ചൊന്നു കേട്ടവേ
കേ ഴുന്നതെന്നോട്
കെട്ടിടല്ലേ കണ്ണു മൂടിടല്ലേ
കാറ്റു തൊട്ടൊന്നു
പൊട്ടി പറന്നിടട്ടെ
പട്ടമായിടട്ടെ
തൂലിക വീണു
പിടഞ്ഞു പോയി
നിന്റെ രക്ത
ചുവപ്പിന്റെ നീറ്റു നോവില്‍
ആരോ അരിഞ്ഞ
ചിറകുമായ് കവിതേ
നീ വീണ്ടുമെന്‍ മുന്നില്‍
പിടഞ്ഞു വീഴേ
വയ്യെനിക്കിനിയും
പഴയ പൂമ്പാറ്റയായ്
നിന്നെ പറത്തി പറഞ്ഞയക്കാന്‍...
വയ്യെനിക്കിനിയും
മറുപടിഇല്ലാതാക്കൂപഴയ പൂമ്പാറ്റയായ്
നിന്നെ പറത്തി പറഞ്ഞയക്കാന്‍...
പ്രായം ബാധിക്കാത്തവയെ ജീവിതം ബാധിക്കും.
വരികള്‍ നന്നായി.
Kollaam nannaayi avatharippichu
മറുപടിഇല്ലാതാക്കൂaashamsakal
philip ariel
കൊള്ളാം... ഭാവുകങ്ങള്‍..
മറുപടിഇല്ലാതാക്കൂഒടുക്കം വയ്യെന്ന് ചൊല്വതെന്തിനു നീ .. ?
മറുപടിഇല്ലാതാക്കൂതുടരട്ടെ .. ആശംസകള്‍
നല്ല വരികൾ.
മറുപടിഇല്ലാതാക്കൂശുഭാശംസകൾ.....
നന്നായി ..ആശംസകള്‍ ...!
മറുപടിഇല്ലാതാക്കൂവയ്യെനിക്കിനിയും
മറുപടിഇല്ലാതാക്കൂപഴയ പൂമ്പാറ്റയായ്
നിന്നെ പറത്തി പറഞ്ഞയക്കാന്‍............................