2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

മാപ്പ്...


കാഴ്ചയ്ക്കപ്പുറം തേടി
കാഴ്ച നഷ്ടപ്പെട്ട
വേരുടലുകള്‍..
മുറിപ്പാടില്‍ നിന്നും
പിച്ചിയെടുത്ത
ആണ്‍ നോട്ടങ്ങള്‍..
വിഷാദം,വിരഹം
ഇതൊക്കെയാണ്
പെണ്ണെ നിന്റെ നിഘണ്ടുവില്‍
ഇനി ബാക്കി
പൊരുതുക  ചിലപ്പോള്‍
നിനക്കും കിട്ടിയേക്കാം
ഒരു കിളിക്കൂടിന്റെ
വാത്സല്യം..
അല്ലെങ്കില്‍
ഗരുഡന്‍ ബാക്കി വച്ച
ഒരു മാംസ
പിണ്ടമായ് ഭൂമിയില്‍
അഴുകുമ്പോള്‍
അല്പമൊരു
നിര്‍വൃതി...
മാപ്പ് മാത്രമേ 
ചോദിയ്ക്കാന്‍ 
എനിക്ക് ബാക്കിയുള്ളൂ.
 (എന്റെ സഹോദരിക്ക് :"സൂര്യനെല്ലിയിലെ പേരറിയാത്ത പെണ്‍കുട്ടിക്ക്")

4 അഭിപ്രായങ്ങൾ:

 1. മാപ്പല്ല, ശക്തിയാണ് സംഭരിക്കേണ്ടത്.
  വരികള്‍ നന്നായി.

  മറുപടിഇല്ലാതാക്കൂ
 2. മാപ്പ് ചോദിക്കണം ഇനിയും എത്രയോ പേരോട്.......

  മറുപടിഇല്ലാതാക്കൂ
 3. പൊരുതുക..

  കവിത നന്നായി
  'ജാലക'ത്തിൽ കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ...


  ശുഭാശംസകൾ.....

  മറുപടിഇല്ലാതാക്കൂ