2012, നവംബർ 5, തിങ്കളാഴ്‌ച

പുഴ ഒഴുകുകയാണ്..

പുഴ ഒഴുകുകയാണ്..
അലിഞ്ഞു പോയ
 പാറ കല്ലുകളില്‍
ചത്ത മീന്‍ കണ്ണുകള്‍
കൊണ്ടൊരു നോട്ടം
മാത്രം ബാക്കിയാക്കി
ഇന്നലെയുടെ പിന്നാമ്പുറങ്ങളില്‍
വാരിയെടുത്ത
പഞ്ചാര മണല്‍ത്തരികളില്‍
കരയോടുള്ള പ്രണയം
പറയാതെ ഏങ്ങലാക്കി
എങ്ങോട്ടോ .... 
തുറിച്ചു നോക്കുന്ന
ഇരുട്ടില്‍ അടിയൊഴുക്കിന്റെ
 ആഴപ്പരപ്പുകളില്‍ നിന്നും
ചെകിള പൂക്കള്‍
ഇളകിയ ഒരു മത്സ്യം 
കഥ പറയുന്നുണ്ടായിരുന്നു 
തോടിളക്കി 
നഗ്നതയുടെ പടിവരമ്പുകളില്‍ 
നിന്ന് ഒരു കുഞ്ഞു 
ശംഖ്  പിതൃത്വം 
തേടി അലയുന്നുണ്ടായിരുന്നു 
ആരുടെയോ നഘക്ഷതങ്ങളില്‍
മുറിവേറ്റ കര
നഷ്ടപ്പെട്ട കന്യകാത്വത്തെ
കുറിച്ചോര്‍ത്തു
പുഴയോട് വിലപിച്ചു
നിഗൂഡതകള്‍ 
ഉള്ളിലൊതുക്കി
എല്ലാം കണ്ടും  കേട്ടും
 പുഴ  നൊമ്പരമായ് ഒഴുകുന്നു
പരാതിയില്ലാതെ പരിഭവം
പറയാതെ...
മരണത്തിന്റെ
മടിത്തട്ടിലേക്ക്...

6 അഭിപ്രായങ്ങൾ:

 1. കവിതകള്‍ ഗമണ്ടനാകുന്നുണ്ട്..
  കൂടുതല്‍ എഴുതുക.. ഓള്‍ ദ ബെസ്റ്റ്..

  മറുപടിഇല്ലാതാക്കൂ
 2. വളരെ നന്നയിട്ടുണ്ട്
  ഇനിയും ഇനിയും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു
  എഴുതുക.
  ആശംസകള്‍
  :)

  മറുപടിഇല്ലാതാക്കൂ
 3. ഒഴുകുകയായ് പുഴ വീണ്ടും...

  മറുപടിഇല്ലാതാക്കൂ
 4. ഒഴുകാതെ ഒഴുകുന്ന പുഴ പോലെ അര്‍ത്ഥവത്തായ ഭാവന

  മറുപടിഇല്ലാതാക്കൂ