2012, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

മിന്നു മോള്‍

നേര്‍ത്ത മഞ്ഞു പാളികളിലേറി
ഇന്നലെ സ്വപ്നങ്ങളില്‍
വന്നു   മാലാഖമാര്‍
 എനിക്ക് കുഞ്ഞുടുപ്പും
കളിക്കോപ്പും നല്‍കി
അവര്‍ മറഞ്ഞു പോയി...

പഞ്ചാര മണലില്‍ തീര്‍ത്ത
 മിട്ടായി മാലാഖയുടെ കയ്യില്‍ ഉണ്ടെന്ന്
പറഞ്ഞത് കുട്ടേട്ടനല്ലേ
മിട്ടായി കുറ്റിക്കാട്ടിനപ്പുറത്തെ
ഇരുട്ടില്‍ ഒളിച്ചു
വച്ചിരിക്കുകയാണ് എന്ന്
പറഞ്ഞത് കൊണ്ട്
മാത്രമാണ്
അമ്മ കാണാതെ
ഞാന്‍ കൂടെ വന്നത്...

മാലാഖമാര്‍ മിട്ടായി
തരുന്നതിനു മുന്പ്
വേദനിപ്പിക്കുമെന്ന്
പറഞ്ഞപ്പോഴും
ഞാന്‍ സമ്മതിച്ചു...
വേദനിച്ചു കരഞ്ഞപ്പോഴും
എന്റെ അടി   വസ്ത്രം  
ചുവന്നു തുടുത്തപ്പോഴും
 അമ്മയുടെ അടി പോലും
മറന്നു ഞാന്‍ കാത്തിരുന്നത്
പഞ്ചാര മിട്ടായിക്ക് വേണ്ടിയല്ലേ...?
ഒടുവില്‍ മിട്ടായി നല്‍കാതെ
കുട്ടേട്ടന്‍ ഈ മിന്നു മോളെ
 കാട്ടിലെ ഇരുട്ടില്‍ ‍ 
 ഒറ്റയ്ക്കാക്കി
ഓടി പോയതെങ്ങോട്ടാണ്...?

2 അഭിപ്രായങ്ങൾ:

  1. ഇന്നിന്‍റെ യാഥാര്‍ത്ഥ്യം കുട്ടേട്ടന്‍ എവിടെയോ ഒരു വിങ്ങല്‍ ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി .

    മറുപടിഇല്ലാതാക്കൂ