2011, നവംബർ 28, തിങ്കളാഴ്‌ച

ഞാന്‍ പെണ്ണ്...

ഇഷ്ടങ്ങളുടെ ഗതകാല
സ്മരണകളില്‍
പൊട്ടിത്തകര്‍ന്ന
മഞ്ചാടി കുരുക്കള്‍....
ഇനിയും ഒരു കുരുക്ഷേത്രത്തില്‍
ഗാന്ധാരി വിലാപമായ്
പടര്‍ന്നു കയറിയ
വള്ളി പരപ്പുകളില്‍
ഒളിച്ചൊരു മാന്‍ പേട
കണ്ണുകളായ്
കൌരവ സദസ്സില്‍
വലിച്ചിഴയ്ക്കപ്പെട്ട
ദ്രൌപദിയായ്....
വീണ്ടും ഉണരുന്നതൊരു
പെണ്‍ മനസ്സിന്‍
തിരണ്ട സ്വപ്‌നങ്ങള്‍...
ഞാന്‍ പെണ്ണെന്നു
പറയവേ
നിറഞ്ഞ സദസ്സിന്റെ
പരിഹാസച്ചിരികള്‍
തൃഷ്ണ നിറഞ്ഞ
കണ്ണുകളില്‍
നഗ്നയാക്കപ്പെടുന്ന
ചിന്തകള്‍....
വെറുമൊരു ശിലയായ്
പഴയോരഹല്യയായ്
മാറാന്‍ മനസ്സില്ലെനിക്ക്...
വീണ്ടും ഭൂമി
തന്‍ മാറു പിളര്‍ന്നു
പഴയൊരു ജനക
പുത്രിയായ്
യാത്രയാവില്ല ഞാന്‍...
ഞാന്‍ പെണ്ണ്
ചോരയും നീരും വേരോടും
ഹൃദയമുള്ളവള്‍
കണ്ണു നീരിന്റെ
ഉപ്പിനെ വെറുക്കുന്നവള്‍
ഇനിയെങ്കിലും
പ്രതികരിക്കട്ടെ ഞാന്‍...

4 അഭിപ്രായങ്ങൾ:

 1. ഇനിയെങ്കിലും
  പ്രതികരിക്കട്ടെ ഞാന്‍...

  പ്രതികരിക്കണം.
  വിരികള്‍ ഇഷ്ടായി.

  മറുപടിഇല്ലാതാക്കൂ
 2. പ്രതികരിക്കൂ..കണ്ണകിയെപ്പോലെ..രക്തം കൊതിച്ച ദ്രൌപദിയെപ്പോലെ...

  മറുപടിഇല്ലാതാക്കൂ
 3. ഒരു ഉറുമി കയ്യില്‍ കിട്ടിയാല്‍....ഉണ്ണിയാര്‍ച്ച....കവിത നന്ന്..

  മറുപടിഇല്ലാതാക്കൂ