2013, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

ഒസ്യത്ത്...

ചില നേരമ്പോക്കുകളിൽ
കൊഴിച്ചിട്ട ഓർമകളിൽ
നിന്നും ഇന്നലെ ഒരു ചെമ്പകം
അടര്ന്നു വീണു
ദലങ്ങളിൽ വിരലുകളമർത്തി
വിഷാദം കാറ്റ് കടന്നു പോയി ....
മുരിക്കിൻ പൂവിൽ
വിരുന്നു വന്ന മരണം
കാകൻ കണ്ണുകളിൽ ഒളിഞ്ഞു നോക്കി
ഒലിച്ചിറങ്ങുന്ന ശല്ക്കങ്ങളിൽ
മരണം ഒസ്യത്ത് എഴുതി
വീണു കിടന്ന പൊടി മണ്ണിൽ പാതി
നിന്നെ വളര്ത്തി  വിരിയിച്ച
ചെമ്പക മരത്തിന്...
നിന്റെ പാതി മിഴിയടഞ്ഞ
പ്രണയം നിന്നെ
അകലങ്ങളിലേക്ക്
വഴി തെളിച്ച കാറ്റിന്..
നീ കാത്തു സൂക്ഷിച്ച
ഓർമ്മകൾ അയല്പക്കത്ത്
പൂക്കാനിരിക്കുന്ന ഗുൽമോഹറിന്
നിന്റെ സ്വപ്‌നങ്ങൾ പോലും
നിനക്ക് സ്വന്തമല്ലെന്നറിഞ്ഞിട്ടും...
ഇനിയും പാതി കരിഞ്ഞ
ഇതളുകളിൽ നീ ഉറ്റു
നോക്കുന്നതെന്തിന് ചെമ്പകപ്പൂവെ ? 

3 അഭിപ്രായങ്ങൾ:

  1. അന്തിമമാം മണമര്‍പ്പിച്ചടിവാന്‍ മലര്‍ കാക്കില്ലേ
    ഗന്ധവാഹനെ രഹസ്യമാര്‍ക്കറിയാവൂ

    മറുപടിഇല്ലാതാക്കൂ
  2. നിന്റെ സ്വപ്‌നങ്ങൾ പോലും
    നിനക്ക് സ്വന്തമല്ലെന്നറിഞ്ഞിട്ടും...good..

    മറുപടിഇല്ലാതാക്കൂ