2013, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

ബാക്കിയായവ...


ഒരു സ്വപ്നമുണ്ട്
കനലുകളിൽ വെന്തെരിഞ്ഞു
ചിറകടർന്നു  കിടക്കുന്നു
ഒരു മോഹമുണ്ട്
നിസ്സംഗ മായ് മൌനത്തെ തേടുന്നു
ഇടറി വീണ ഓർമകളിൽ
പഴയൊരു പ്രണയമുണ്ട്
പേമാരിയായ് പെയ്തു തോരുന്നു
ഇരുളും വിഷാദവും
ഇണ സര്പ്പമായ്
എന്നെ ചുറ്റി വരിയുന്നു
ഏകാന്തത....!!!!!
കാലം ചിലപ്പോൾ
അങ്ങനെയാണ് ,
വലിയൊരു പ്രളയത്തെ
ഒരു തുള്ളി കണ്ണു നീര് തുള്ളിയി ലൊതുക്കും
മറ്റു ചിലപ്പോൾ
മൌനമായ് ഇട നെഞ്ചു പിളര്ത്തും
മൃതം ഓര്മ്മകളെ
വലിച്ചെറിഞ്ഞ പിന്നാമ്പുറങ്ങളിൽ
ഇനിയും ചില
കൊഴിഞ്ഞ തൂവലുകൾ
മാത്രം ബാക്കി
കൂടെ ഞാനും....

2 അഭിപ്രായങ്ങൾ:

  1. ബാക്കിയായവയെക്കൊണ്ട് വീണ്ടും തുടങ്ങന്നുവരുമുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. സ്വപനം, മോഹം, പ്രണയം.... ഇവയെല്ലാം എന്താണ് ബാക്കിവെക്കുന്നത്....
    വരികള്‍ക്ക് ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ