തട്ടി മാറ്റി കളഞ്ഞീടുകെന്‍
പകല്‍ മിന്നി കൊള്ളിയാല്‍
വീശുന്ന നഷ്ട ദു:ഖങ്ങളെ
വെട്ടിയരിഞ്ഞ വഴിപ്പാടില്‍
മൂകമായ് ഞെട്ടറ്റു
വീഴുന്ന തോട്ടാവാടിയെ..
ഉത്തരം ചൊല്ലാന്‍
മടിച്ചൊന്നു നില്‍ക്കവേ
പതറുന്ന വാക്കിലെ
പഴയൊരാ പ്രണയത്തെ
വിരല്‍ ഞൊടിച്ചീടുന്നു
ഓര്‍മ്മകള്‍ വീണ്ടും വിശപ്പിന്റെ
ഉച്ചിയിലെന്ന പോല്‍
വിരളം വിദുരം
ഉറയ്ക്കാത്ത വാക്കിനെ
തൂലിക തുമ്പില്‍
പിടിച്ചൊന്നു കേട്ടവേ
കേ ഴുന്നതെന്നോട്
കെട്ടിടല്ലേ കണ്ണു മൂടിടല്ലേ
കാറ്റു തൊട്ടൊന്നു
പൊട്ടി പറന്നിടട്ടെ
പട്ടമായിടട്ടെ
തൂലിക വീണു
പിടഞ്ഞു പോയി
നിന്റെ രക്ത
ചുവപ്പിന്റെ നീറ്റു നോവില്‍
ആരോ അരിഞ്ഞ
ചിറകുമായ് കവിതേ
നീ വീണ്ടുമെന്‍ മുന്നില്‍
പിടഞ്ഞു വീഴേ
വയ്യെനിക്കിനിയും
പഴയ പൂമ്പാറ്റയായ്
നിന്നെ പറത്തി പറഞ്ഞയക്കാന്‍...