2012, ഡിസംബർ 12, ബുധനാഴ്‌ച

ആത്മാക്കള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ...


ചിലപ്പോഴൊക്കെ കുഴി
മാടത്തില്‍ നിന്നും ആത്മാക്കള്‍
ഉയിര്‍ത്തെഴുന്നേല്‍ക്കാറുണ്ടത്രെ
നഷ്ടപ്പെട്ട ജീവിതത്തെ
വീണ്ടും ഉറ്റു നോക്കി
രക്തബന്ധത്തിന്റെ
വേര് തേടി
ആരു മറിയാതെ
ഉമ്മറ തിണ്ണയിലും
കാച്ചിയ പപ്പടം
മണക്കുന്ന അടുക്കളയിലും
ചില നിശബ്ദ മായ
തേങ്ങലുകളായി
അവര്‍ അലയാറുണ്ടാവാം
കാരണം ആത്മാക്കള്‍ക്കും
കഥകള്‍ പറയുന്ന
ഒരാത്മാവുണ്ടത്രേ..
പ്രാരബ്ദ നെട്ടോട്ടങ്ങള്‍ക്കിടയില്‍ 
വാഹന മിടിച്ചു 
തെറിപ്പിച്ച അച്ഛന്റെ കഥ  
ഒരു തരി പൊന്നിന്
കൊന്നു കളഞ്ഞ
അമ്മയുടെ കഥ
അനിയത്തിയെ കാത്തു നിന്ന ചേച്ചി...
അരുതാ ത്ത  കൈകളില്‍ പെട്ടത്  
റാഗിങ്ങില്‍ സ്വയം
ഒടുക്കിയ ചേട്ടന്‍
അങ്ങനെ പലതും
ചോര മണം വിട്ടു മാറാത്ത
ശവപ്പറമ്പില് നിന്നും ‍
പലപ്പോഴും ഉറക്കം വരാതെ 
അവര്‍ പ്രിയപ്പെട്ടവര്‍ക്കിടയില്‍ 
അലയുന്നുണ്ടാവാം
തേങ്ങലുകളും ആരവങ്ങളും
ഒടുങ്ങുമ്പോള്‍ ആരുമറിയാതെ
ഒരു   നനുത്ത കാറ്റായി
നമുക്കിടയില്‍ അലയുന്നുണ്ടാവാം


5 അഭിപ്രായങ്ങൾ:

 1. ആത്മാക്കള്‍ക്ക് എല്ലാം കാണാമല്ലോ?

  മറുപടിഇല്ലാതാക്കൂ
 2. പാവം...പാവം .....ആത്മാക്കള്

  മറുപടിഇല്ലാതാക്കൂ
 3. കാരണം ആത്മാക്കള്‍ക്കും
  കഥകള്‍ പറയുന്ന
  ഒരാത്മാവുണ്ടത്രേ..

  തേങ്ങലുകളും ആരവങ്ങളും
  ഒടുങ്ങുമ്പോള്‍ ആരുമറിയാതെ
  ഒരു നനുത്ത കാറ്റായി
  നമുക്കിടയില്‍ അലയുന്നുണ്ടാവാം....


  കൊള്ളാം നന്നായിട്ടുണ്ട് സുഹൃത്തേ

  മറുപടിഇല്ലാതാക്കൂ