ഇരുട്ട് കണ്ണ് മൂടുന്നു...
ഉണര്ന്നതോരിളം വെയിലേറ്റല്ല...
ഫെയ്സ് ബുക്കിലാരോ
മെസ്സെജിന് കതകു തട്ടുന്നു...
തുറന്നു നോക്കിയത്
ശുഭമോ അശുഭമോ...
ഇന്ന് ഹര്ത്താല്‍...
വീണ്ടും ഉറക്കത്തിന്റെ
ഓഫ് ലൈനിലേക്ക്...
ആരൊക്കെയോ ആരെയോ
വെട്ടിക്കൊന്നതിന്റെ ആഘോഷം
എനിക്ക് ഉറങ്ങി തീര്ക്കണം...
ആസനത്തില്‍ വെയിലടിച്ചും
ഉണരാന്‍ തോന്നാതെ
ആലസ്യം...
പഞ്ചാര കുട്ടന്മാര്
വീണ്ടും കതകില്‍ തട്ടുന്നു...
പല്ല് തേക്കാത്ത
വായ കൊണ്ടൊരു
ചുടുചുംബനം ചാറ്റ്
ബോക്സില്‍...
അവനു നിര്വൃതി...
എനിക്ക് മനസ്സമാധാനം...
രാത്രി മുഴുവന്
എനിക്കായ് ഉറങ്ങാതെ
കത്തിയെരിഞ്ഞ ബള്ബ്
നിസ്സഹായതയോടെ നോക്കി..
കണ്ടില്ലെന്നു നടിച്ചു
പാതിയടഞ്ഞ കണ്ണില്
പുതപ്പെടുത്തു മൂടി..
******************************
അറവു ശാലയിലെ
മാടിനെ പോലെ
ആരോ വെട്ടി തീര്ത്ത
മാംസ കഷ്ണങ്ങള്‍..
ആത്മാവിനെ പോലും
വിട്ടയക്കാതെ ചാനലുകാരും
ആഘോഷിക്കുകയാണ് ഹര്‍ത്താല്‍...
കണ്ണുനീര്‍ തുള്ളിക്ക്
വില പറഞ്ഞീടാന്
ക്യാമറകളും...
**********************
വീണ്ടും ഒരു പ്രഭാതം
പ്രോഗ്രാമ്മിങ്ങില്‍ കനം
തൂങ്ങിയ തലയും
തൂക്കി എഴുന്നേല്‍ക്കാന്‍
മടിക്കവേ
പെട്രോള്‍ വില കയറ്റിയ
സര്ക്കാരിനു നന്ദി...
കാരണം എനിക്കിന്നുറങ്ങണം...
ഞാനുമൊരു ശരാശരി
മലയാളി...
ഇന്നെത്തെ ചിന്തക്കുള്ള കവിത ...നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂthanks raihana
മറുപടിഇല്ലാതാക്കൂസംഗീതക്കുട്ടി സമകാലികമായ ഒരു കവിത ..നന്നായി
മറുപടിഇല്ലാതാക്കൂhi anishetta sukhamalle..?orupadu kaalam aayallo ee vazhi kandittu...
മറുപടിഇല്ലാതാക്കൂകുറെ ഏറെ തിരക്കുകള്‍ സംഗീതക്കുട്ടി ,സുഖം തന്നെ ...അവിടെയോ ?
ഇല്ലാതാക്കൂഔചിത്യമില്ലാത്ത മീഡിയക്കെതിരെയും,ഹർത്താലിനെതിരെയും, ടിപി വധത്തിനെയും,പെട്രോൾ വിലയെയും ഒക്കെ പരാമർശിച്ചിരിക്കുന്നു.
മറുപടിഇല്ലാതാക്കൂകൊള്ളാം... ഇഷ്ടപ്പെട്ടു.
etakkoru harthal venam ...kozhiye vangeetenam..kitannurangeetenm..
മറുപടിഇല്ലാതാക്കൂഅറവു ശാലയിലെ
മറുപടിഇല്ലാതാക്കൂമാടിനെ പോലെ
ആരോ വെട്ടി തീര്ത്ത
മാംസ കഷ്ണങ്ങള്‍..
ആത്മാവിനെ പോലും
വിട്ടയക്കാതെ ചാനലുകാരും
ആഘോഷിക്കുകയാണ് ഹര്‍ത്താല്‍...
കണ്ണുനീര്‍ തുള്ളിക്ക്
വില പറഞ്ഞീടാന്
ക്യാമറകളും...
..................
പെട്രോള്‍ വില കയറ്റിയ
സര്ക്കാരിനു നന്ദി...
കാരണം എനിക്കിന്നുറങ്ങണം...
ഞാനുമൊരു ശരാശരി
മലയാളി...
ഈ ബ്ലോഗില്‍ ആദ്യമായാണ്.
എല്ലാ ആശംസകളും!!
thanks to all
മറുപടിഇല്ലാതാക്കൂnice poem sangeetha
മറുപടിഇല്ലാതാക്കൂ