ഒരു മഴ വീണ്ടും പെയ്തു
തോരുകയാണ്...
പനി പിടിച്ചു വിറങ്ങലിച്ച
സ്വപ്നങ്ങളില്‍
ഇടി വെട്ടു മുഴങ്ങിയ
തോരണങ്ങള്‍...
നീ അവനെക്കുറിച്ച് പറഞ്ഞപ്പോഴെല്ലാം
ഞാന്‍ ഓര്‍ത്തത് മറ്റെന്തോ ആയിരുന്നു...
എന്നിട്ടും നീ പറഞ്ഞുകൊണ്ടേ ഇരുന്നു...
അവന്റെ ചുംബനത്തെ കുറിച്ച്..
അവന്റെ ആലിംഗനത്തെ കുറിച്ച്...
ആ മഴയില്‍ നീയും അവനും
മറപറ്റിയ ചേമ്പിലയെ കുറിച്ച്...
***********************************
ഇന്നലെ വീണ്ടും മഴ പെയ്തു...
വടക്കേ പറമ്പില്‍ പോക്കാച്ചി
തവളകള്‍ പഴമ്പുരാണ
കേട്ടഴിക്കവേ
ഞാന്‍ നിന്നെ ഓര്ത്തു...
ആ മഴയില്‍ നീയും അവനും
ചുരുണ്ടു കൂടിയ പുതപ്പിനെ
കുറിച്ച് ഓര്ത്തു..
കാരണം എനിക്കോര്‍ക്കാന്‍
മറ്റൊന്നും ഉണ്ടായിരുന്നില്ല...
ആ നിശ്വാസ ചൂടില്‍
ഉരുകി ഉരുകി അവന്‍
മറഞ്ഞു പോയെന്നും
നീ ഒറ്റയ്ക്കായെന്നും
നീ അന്ന് പറഞ്ഞു...
എനിക്കും നിനക്കും അറിയാവുന്ന
ഞാന്‍ ആയിരുന്നു ആ നീയെന്നും...
Good. Nice poetry.. Congrats.. i expect more from you..
മറുപടിഇല്ലാതാക്കൂകൊള്ളാം
മറുപടിഇല്ലാതാക്കൂ'കെട്ടഴിക്കവേ' എന്ന് തന്നെ പറയൂ.
കൊള്ളാം. ഇനിയുമെഴുതു
മറുപടിഇല്ലാതാക്കൂthanks to all...
മറുപടിഇല്ലാതാക്കൂഇനിയും മഴ പെയ്യട്ടെ
മറുപടിഇല്ലാതാക്കൂthank you soo much
മറുപടിഇല്ലാതാക്കൂഎല്ലാം അറിഞ്ഞുകൊണ്ടുതന്നെ..
മറുപടിഇല്ലാതാക്കൂഇഷ്ടായി.
SANGEETHAA.. veendum mazha varaaraayi..elakalil ninnu elakalilekku mazhathullikal..chembilakal kutanivarthunna nissabda ravukal...mazha ennum enne aavesAM KOLLIKKUNNU... KAVITHAKKU NANDI
മറുപടിഇല്ലാതാക്കൂ