2012, മാർച്ച് 7, ബുധനാഴ്‌ച

ശേഷിപ്പുകള്‍...

തപ്ത നിശ്വാസങ്ങളെ
ചങ്ങല കണ്ണികളില്‍
മുറുക്കി,
വരണ്ടുണങ്ങിയ മണ്ണില്‍
ഒരു നേര്‍ത്ത ജലകണം
ചാലിച്ച്,
മഴപ്പാറ്റകളുടെ മൂളലില്‍
ആര്‍ദ്രത തേടി
വീണ്ടും പഴമയിലേക്കു
മടങ്ങുമ്പോള്‍
വെറുമൊരു ശരീരത്തിനുള്ളിലെ
കാവലാള്‍ പട്ടാളങ്ങളാം
ചിന്തകളില്‍
മനസ്സ് വ്യഭിചരിക്കുമ്പോള്‍
മനുക്ഷ്യനെന്ന അര്‍ത്ഥം
തിരിച്ചറിയാതെ
ഒടുവില്‍ വാഴ്വേമായങ്ങളില്‍
പെട്ടുഴലുംപോള്‍
ഭോഗിച്ച നഗ്ന ശരീരങ്ങള്‍ക്കുമപ്പുറം
ഭോഗ സുഖമേല്‍ക്കാത്ത
ഭിക്ഷുകിയെപ്പോലെ
വീണ്ടും മൂടല്‍ മഞ്ഞു
പടര്‍ന്നു കയറുകയാണ്
മരണത്തിന്റെ തണുത്ത
ആവരണം മാത്രമാണതെന്നറിയവേ
പരിതപിക്കാന്‍ കാത്തു
നില്‍ക്കാതെ ആത്മാവ്
പുതിയ ഗേഹം തേടി
യാത്ര തുടരുന്നു...
ഒരിക്കല്‍ നീയും
മനുക്ഷ്യനായിരുന്നെന്ന്‍
ശേഷിപ്പുകള്‍ മാത്രം
ബാക്കിയാവുന്നു...

7 അഭിപ്രായങ്ങൾ:

  1. വായിച്ചു ..പക്ഷേ മനസ്സിലായില്ല. ..:(

    സസ്നേഹം,
    പഥികൻ

    മറുപടിഇല്ലാതാക്കൂ
  2. ഒരു മനുക്ഷ്യന്റെ ജീവിത പ്രയാണം....അത്രേ ഉദ്ദേശിച്ചുള്ളൂ....

    മറുപടിഇല്ലാതാക്കൂ
  3. മഴ പെയ്യട്ടെ തോരാതെ....ആശംസകള്‍ സംഗീതക്കുട്ടി

    മറുപടിഇല്ലാതാക്കൂ
  4. ഒരു മനുക്ഷ്യന്റെ ജീവിത പ്രയാണം...
    മനോഹരം


    അതിനപ്പുറവും കവിത ജനിക്കട്ടെ
    ഭാവനയുടെ ലോകം ഇനിയും വികസിക്കട്ടെ...

    എല്ലാ ഭാവുകങ്ങളും...

    മറുപടിഇല്ലാതാക്കൂ
  5. അക്ഷരപ്പിശകുകള്‍ തിരുത്തൂട്ടോ..
    ..
    കവിത ഇഷ്ടപ്പെട്ടു..
    ശ്വാസം വിടാതെ മുഴുമിപ്പിച്ചു വായന..

    മറുപടിഇല്ലാതാക്കൂ
  6. അഭിപ്രായം അറിയിച്ച എല്ലാവര്ക്കും വളരെ നന്ദി...

    മറുപടിഇല്ലാതാക്കൂ
  7. Blessed are those who can leave a mark here long after they have gone…

    മറുപടിഇല്ലാതാക്കൂ