2011, ഡിസംബർ 12, തിങ്കളാഴ്‌ച

ഉടഞ്ഞ ഓര്‍മകളില്‍...

കയ്യില്‍ കിട്ടിയാല്‍
വലിച്ചെറിഞ്ഞു
പൊട്ടിക്കാറുണ്ട്
ഇഷ്ടമില്ലാത്തതൊക്കെയും
പളുങ്ക് പാത്രങ്ങള്‍,
കുപ്പി വളകള്‍
കളി മണ്‍ പ്രതിമകള്‍
ഒടുവില്‍ കിട്ടിയത്
ഒരു ഹൃദയമായിരുന്നു...
ആദ്യമൊരു കൌതുകം
പിന്നെയൊരു ആസക്തി
ഒടുവില്‍ മടുത്തു
തുടങ്ങിയപ്പോള്‍
തനിയാവര്‍ത്തനം
വലിച്ചെറിഞ്ഞു
നുറുങ്ങി വീഴുന്നത്
കണ്ടു പൊട്ടിച്ചിരിച്ചു...
ഒടുവില്‍ ഭ്രാന്തനെ
പോലെ തിരിച്ചു
നടന്നപ്പോള്‍
അവളുടെ
ഊര്‍ന്നിറങ്ങിയ
ചോര തുള്ളികളില്‍
വഴുതി കാല്‍ തെന്നി
വീണു...
ഉടഞ്ഞു തുടങ്ങിയിരുന്നു
അവനിലെ  ഹൃദയവും
ആ വീഴ്ചയില്‍...



3 അഭിപ്രായങ്ങൾ:

  1. ഇന്ന് ഹൃദയം ഒരു റീഫില്‍ പായ്ക്ക് ആയിരിക്കുന്നു ...ഒരാള്‍ അവിടെ നിന്നും പോയാല്‍ അടുത്ത ഒരാളെ നിറയ്ക്കുന്നു ...പ്രണയം ഇന്ന് മറ്റു പലതിനും വേണ്ടി ഉള്ള ഒരു പാലമായി അധപതിചിരിക്കുന്നു ...ഈ ചിന്ത നന്നായി സംഗീതക്കുട്ടി ...ഏതാണ്ട് ഇതുപോലെ ഞാനും ഒരെണ്ണം എഴുതിയിട്ടുണ്ട് ...ബട്ട്‌ പോസ്റ്റിയിട്ടില്ല ... ഹ ഹ ഹ

    മറുപടിഇല്ലാതാക്കൂ
  2. ആദ്യമൊരു കൌതുകം
    പിന്നെയൊരു ആസക്തി
    ഒടുവില്‍ മടുത്തു
    തുടങ്ങിയപ്പോള്‍
    തനിയാവര്‍ത്തനം

    നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. പ്രണയത്തിന് മരണമില്ലാത്തതിനാൽ മൌനം മണക്കുന്നു.എല്ലാം എറിഞ്ഞുടക്കുന്നതു ബാലിശമല്ലേ?

    മറുപടിഇല്ലാതാക്കൂ