2011, ജൂലൈ 15, വെള്ളിയാഴ്‌ച

അഭിസാരിക...!

 അഭിസാരിക..അവളെ എല്ലാവരും വിളിച്ചത് അങ്ങനെയാണ്..ഓര്‍മകളില്‍ നിന്നും നഷ്ടപ്പെട്ട ബാല്യം...പ്രേമവും കാമവും എന്തെന്നറിയുന്നതിനു മുന്‍പേ ജ്യേഷ്ഠ  സഹോദരന്റെ ക്രൂരമായ  ദൌര്‍ബല്യങ്ങള്‍ക്ക് ഇരയായവള്‍...വേദനയില്‍ വിങ്ങുന്ന മനസ്സുമായി വീടിന്റെ അകത്തളങ്ങളില്‍ കരഞ്ഞു തീരുമ്പോഴും ഒന്നും അറിയാതെ പരസ്പരം വഴക്കിടാന്‍ മാത്രം ഒന്നിക്കുന്ന അച്ഛനും അമ്മയോടും ഒന്നും പറയാന്‍ അവള്‍ക്കു കഴിഞ്ഞില്ല...വിദ്യാലയ ജീവിതം പൂര്‍ത്തിയാക്കിയ ഉടനെ തങ്ങളുടെ തിരക്കുകളില്‍ നിന്നും അവളെ ഒഴിവാക്കാന്‍ വേണ്ടിയോ അതോ ഡോക്ടര്‍മാരായ തങ്ങളുടെ അഭിമാനം മറ്റുള്ളവര്‍ക്ക് മുന്നില്‍ നില നിര്‍ത്താന്‍ വേണ്ടിയോ എന്നറിയില്ല അവര്‍ നല്ലൊരു തുക ചിലവാക്കി അവളെ ഉപരി പഠനത്തിനു അയച്ചു... സ്നേഹത്തിനും സംരക്ഷണത്തിനും വേണ്ടി ദാഹിച്ച അവള്‍ ഒരു ഫിനിക്സ്പക്ഷിയെപ്പോലെ അവളുടെ കലാലയ ജീവിതത്തില്‍ പാരിപ്പറക്കാന്‍ ആഗ്രഹിച്ചു...അവിടെ വച്ചാണ് അവള്‍ അയാളെ കണ്ടുമുട്ടിയത്...തന്റെ വേദനകളും സ്വപ്നങ്ങളും പങ്കു വയ്ക്കാന്‍ എത്തിയ പുതിയ കൂട്ടുകാരന്‍...അടുക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ഒഴിഞ്ഞു മാറിയെങ്കിലും അറിയാതെ എപ്പോഴോ അവള്‍ അയാളെ സ്നേഹിച്ചു തുടങ്ങിയിരുന്നു..ഒടുവില്‍ അവധിക്കാലം വന്നു..അച്ഛനെയും അമ്മയെയും കാണാന്‍ കൊതിച്ചെത്തിയ അവളെ വീട്ടില്‍ വരവേറ്റത് മധ്യവയസ്കയായ അമ്മയുടെ പുതിയ പ്രണയ ബന്ധമായിരുന്നു...യാദ്രിശ്ചികമായാണ് അമ്മയുടെ മൊബൈലില്‍ അടിക്കടി വന്നു കൊണ്ടിരുന്ന സന്ദേസങ്ങള്‍ അവള്‍ വായിക്കാന്‍ ഇടയായത്...ആരെയാണ് കുറ്റപെടുതെണ്ടത് എന്ന് അവള്‍ക്കു അറിയില്ലായിരുന്നു..കലഹിക്കനായി മാത്രം വീട്ടില്‍ വരുന്ന അച്ഛനെയോ അതോ ഒറ്റപ്പെടലുകളില്‍ നിന്നും മറ്റൊരു തണല്‍ തേടിയ അമ്മയെയോ..?നിസ്സബ്ദയായി പിന്നീടുള്ള ഓരോ അവധി ദിനങ്ങളും അവള്‍ തള്ളി നീക്കി...ഒടുവില്‍ കലാലയത്തില്‍ പ്രതീക്ഷയോടെ തിരിച്ചെത്തിയ അവള്‍ അറിഞ്ഞു തനിക്കു തണലാകും എന്ന് കരുതിയ കൂട്ടുകാരന്റെ അനവധി പ്രണയ ബന്ധങ്ങളിലെ ഒരാള്‍ മാത്രമാണ് താന്‍ എന്ന സത്യവും...!
            ഒന്നും തിരിച്ചറിയാന്‍ കഴിയാത്ത വിധം ഒരു ഭ്രാന്തി ആയി മാറിയിരുന്നെങ്കില്‍ താന്‍ എന്ന്  അവള്‍ ആഗ്രഹിച്ചു..ഉറക്കം വരാത്ത രാത്രികളില്‍ അവളുടെ എങ്ങലുകള്‍ ആരും കാണാതെ കണ്ണുനീര്‍ തുള്ളികളായ് ഊര്‍ന്നിറങ്ങി...തനിക്കീ ജന്മം കൊടുത്ത ഈസ്വരനെപ്പോലും അവള്‍ ചില നിമിഷങ്ങളില്‍ വെറുത്തു പോയി...
             പക്ഷെ ആരും അവളെ തിരിച്ചറിഞ്ഞില്ല ..മറ്റുള്ളവര്‍ക്ക് മുന്നില്‍ തന്റെ നോവിന്റെ പാഴ്ഭാണ്ടം ഉയര്‍ത്തി അപഹാസ്യയാവാന്‍  അവള്‍ ആഗ്രഹിച്ചില്ല... ഉള്ളില്‍ ആരുമറിയാതെ  ഉരുകിതീരുംപോഴും അവള്‍ വിളര്‍ത്ത ചിരിയുമായ് സമൂഹത്തെ വരവേറ്റു..അവസാനം ചുവന്ന തെരുവിലേക്ക് ആരൊക്കെയോ കൊത്തിക്കീറിയ   തന്റെ ജീവിതം സമര്‍പ്പിക്കുമ്പോഴും അവള്‍ക്കു പശ്ചാതാപമോ പാപഭാരമോ തോന്നിയില്ല...ആരോടൊക്കെയോ ഉള്ള പ്രതികാരം സ്വന്തം ജീവിതം കൊണ്ട് വരച്ചു തീര്‍ക്കുകയായിരുന്നു അവള്‍...അവള്‍ ചെയ്തത് തെറ്റോ ശരിയോ??ഉത്തരമില്ലാത്ത ഈ ചോദ്യം എന്നും അവള്‍ക്കു മുന്നില്‍ തന്റെ വികൃതമായ ചിരിയുമായി നിന്നു...ഒടുവില്‍ ഒരഗ്നി നാളമായ് മേഘങ്ങളിലേക്ക് പറന്നുയരുംപോഴും അവളുടെ ആത്മാവ് മന്ത്രിച്ചത് ഒന്ന് മാത്രം ഇനിയെങ്കിലും ഒരു മനുക്ഷ്യനായ് പിറക്കാതിരുന്നെങ്കില്‍...  

5 അഭിപ്രായങ്ങൾ:

  1. ദാഹം.. ദൂരെ മായുന്ന അസ്തമയതോട് മോഹം .. നിലക്കുമെന്നരിഞ്ഞിട്ടും ജീവിക്കാന്‍ കൊതിക്കുന്ന ജന്മം.. പണ്ടെങ്ങോ കേട്ട് മടുത്ത മൂളിപ്പാട്ടിന്റെ അറ്റുപോയ അക്ഷരങ്ങളെ സ്നേഹിക്കാന്‍ കൊതിക്കുന്ന പ്രായം.. ജീവതിതിന്റെ ഓരോ കുറ്റവും കുറവും എടുത്തു പരിശോധിക്കുന്നതിനിടയില്‍,സഹോദരീ നീ മറന്നു.. നീ നിന്നെ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല.. നീ ഒരിക്കലും ജീവിതത്തെ കണ്ടിരുന്നില്ല.. അച്ഛനില്ലാതെ അമ്മയില്ലാതെ സഹോധരിമാരില്ലാതെ,സ്നേഹം എന്തെന്നും പോലും അറിയാതെ മരിച്ചു വീണ പിഞ്ചു കുഞ്ഞു പോലും നിന്നോട് പൊറുക്കില്ല.. നീ സ്നേഹത്തെ വഞ്ചിച്ചു.. നീ സ്നേഹത്തെ ചതിച്ചു.. നിന്നെ അറിയാന്‍ ശ്രമിച്ച സ്നേഹത്തെ നീ ആട്ടിപ്പരഞ്ഞയച്ചു..
    നിനക്ക് സ്നേഹിക്കാന്‍ അര്‍ഹതയില്ല.. നിന്റെ കണ്ണില്‍ മിന്നിമായുന്ന അക്ഷരങ്ങള്‍ സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയാതിരുന്ന ആയിരം ജന്മങ്ങള്‍ നിന്നെ ശപിക്കും.. എന്തെന്നാല്‍ .. നീ അക്ഷരങ്ങളെ അനുസരിച്ചില്ല....നീ നിന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി അതിനെ ഉപയൊകിച്ചു..
    നീ നിന്നെ മറന്നു..
    നിന്റെ ജീവിതത്തെ മറന്നു..
    നിന്റെ സ്വപ്നങ്ങളെ മറന്നു..
    നിന്റെ ദൈവത്തെ മറന്നു..
    നിന്റെ മരണത്തെ മറന്നു..
    നീ നിന്നെ ചതിച്ചു കൊണ്ടിരിക്കുകയാണ്.. മനസിലാക്കുക..
    ജീവിക്കുക..
    ജീവിപ്പിക്കുക..
    ചിന്തിക്കുക..
    ചിന്തിപ്പിക്കുക..
    ഇതെന്റെ അടുത്ത കൂട്ടുകാരിക്ക് എന്റെ ഒരു ചെറിയ ഉപദേശം...
    അതുകൊണ്ട്.. പോയി കിടന്നുറങ്ങിക്കോ ട്ടോ........................................... :)
    ...

    മറുപടിഇല്ലാതാക്കൂ
  2. എല്ലാവര്ക്കും അവനവന്റെ വേദനകള്‍ മാത്രമാണ് വലുത്...
    മറ്റുള്ളവയ്ക്ക് കൊത്തിക്കീറാന്‍ ചുവന്ന തെരുവിലേക്ക് സമര്‍പ്പിക്കാന്‍ കൊള്ളാവുന്ന ഒരു ശരീരം അവള്‍ക്ക് കിട്ടി എന്നത് തന്നെ എത്രയോ വലിയ ഭാഗ്യമാണ്...
    പോളിയോ ബാധിച്ചവളോ മറ്റു വൈകല്യം ബാധിച്ചവളോ ശരീരം തളര്ന്നവളോ രോഗപീഡയാല്‍ വലയുന്നവളോ ആയിരുന്നെങ്കില്‍ എന്ത് ചെയ്തേനെ?
    പട്ടിണിയും പരിവട്ടവും അവളെ തേടിയെത്തിയിരുന്നില്ല.. അവള്‍ക്കു പേരിനെങ്കിലും..അപ്പനും അമ്മയും ആരെന്നു പോലുമറിയാതെ അപഹാസ്യരായി ജീവിക്കനവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കഥയിലെ നായിക ഭാഗ്യവതി ആകുന്നു... ആരൊക്കെ പീഡിപ്പിച്ചു എന്നുപോലും ഒര്തെടുക്കാനാവാതെ, അവിഹിതമായി കിട്ടിയ കുഞ്ഞുമായി പൊതുജനങ്ങളുടെ മുന്നില്‍ അങ്ങേയറ്റം അപഹാസ്യ ആയവളെക്കാള്‍ ഭാഗ്യ അല്ലെ ഈ കഥയിലെ നായിക...

    നാമെല്ലാം നമ്മള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ മാത്രങ്ങളെ കാണുന്നുള്ളൂ....കിട്ടിയ സൌഭാഗ്യങ്ങള്‍ നാം മറക്കുന്നു...
    നമ്മെക്കാള്‍ വേദനിക്കുന്നരുമായി നമ്മെ താരതമ്യം ചെയ്യാന്‍ പലരും തയ്യാറാകുന്നില്ല... അതുപോലെ നാം നമ്മുടെ ശക്തി തിരിച്ചറിയുന്നില്ല...
    പകരം കേഴുന്നു... ദൈവത്തെ പഴിചാരുന്നു... പക്ഷെ എന്തര്‍ത്ഥം...?

    മറുപടിഇല്ലാതാക്കൂ
  3. മഹെഷേട്ടന്‍ പറഞ്ഞത് വളരെ ശരിയാണ്..എന്നാല്‍ അത്തരത്തില്‍ ചിന്തിക്കാന്‍ പലപ്പോഴും മനുക്ഷ്യന് കഴിയുന്നില്ലെന്നത് വലിയൊരു സത്യം..

    മറുപടിഇല്ലാതാക്കൂ