2015, മാർച്ച് 24, ചൊവ്വാഴ്ച

ഓർമപ്പെടുത്തൽ

വിഷാദം  ഒരു കടൽ പോലെയാണ് 
ചിലപ്പോൾ ആര്ത്തലച്ചു കരയും 
ചിലപ്പോൾ നിശബ്ദമായി തേങ്ങും ...
കണ്ണുനീരിന്റെ ജല്പനങ്ങൾ 
ഒരു പ്രളയക്കടൽ ഇരമ്പുന്നുണ്ട്
ഇരുട്ടിൽ നിന്നും ഇരുട്ടിലേക്കൊഴുകി 
അലമുറയിട്ടു വിതുമ്പു ന്നുണ്ട് 
പൊട്ടിയടർന്ന ശംഖിനുള്ളിൽ 
ഒരു കുഞ്ഞു ഹൃദയമിടിക്കുന്നുണ്ട് 
ചില നിമിഷങ്ങൾ കലങ്ങിയടിഞ്ഞ 
തിരയിൽ അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നു 
ഇടയ്ക്കെപ്പോഴോ കരയെ വിഴുങ്ങിയ കടൽ 
അതാണിപ്പോൾ വിഷാദം 
മാത്രം ചേര്ത്തു വച്ച മനസ്സ്...
കാര മുള്ള് പോലെ അതെന്നെ 
കുത്തി നോവിക്കുന്നു...
മഞ്ഞച്ച ചെതുമ്പലുകൾ 
കൊണ്ടെന്റെ അസ്ഥികൾ ദ്രവിച്ചു 
തുടങ്ങിയിരിക്കുന്നു ....
ഹാ സ്വപ്നവും യാഥാര്ത്യവും 
തമ്മിലുള്ള അന്തരം എത്രയോ 
ദീര്ഘമേറിയതാണെന്ന ഓർമപ്പെടുത്തൽ !!

4 അഭിപ്രായങ്ങൾ:

  1. ഭൂമിയുടെ മൂന്നില്‍ രണ്ട് ഭാഗം കടലത്രെ
    ഭൂമനുഷ്യരില്‍ മൂന്നില്‍ രണ്ട് ഭാഗം വിഷാദവുമത്രെ

    മറുപടിഇല്ലാതാക്കൂ
  2. ഇതെങ്ങനാ വായിക്കുക...??
    മുഴുവന്‍ കറുപ്പ് നിറം....................

    മറുപടിഇല്ലാതാക്കൂ