2013, ജൂലൈ 10, ബുധനാഴ്‌ച

ജല്പനങ്ങൾ

ഇറയത്ത്‌ ഉണക്കാനിട്ട
ഓർമ്മകൾ ഇന്നലെ
മഴവെള്ളം തട്ടി നനഞ്ഞു...
ഞാൻ ഞാനല്ലാതെ
നീ മാത്രമായി
മഴയായി ഒഴുകി
നിന്റെ വിഷാദങ്ങ ളിൽ
വീഴ്ന്നുറങ്ങിയതുകൊണ്ടാവാം
ഈ മഴ എനിക്കന്യമല്ലാതിരുന്നത്
പ്രണയമാണ് നീ
ചിലപ്പോൾ പരിഭവവും
എങ്കിലും എനിക്ക് നഷ്ടപ്പെട്ടതെന്തോ
ഞാൻ നിന്നിൽ
തിരഞ്ഞു നടക്കാറുണ്ടോ ?
അത് പ്രണയവും പരിഭവവുമല്ല
ഒരു പക്ഷെ അതെന്നെ തന്നെ
ആയിരിക്കാം
നിന്റെ വേരുടലുകൾ
എന്നിൽ തീര്ത്ത
മഴപ്പാടുകളെ ആയിരിക്കാം...
മഴ എന്റെ  ശ്വാസമായി
നിന്നെ തേടി
ജനാലയ്ക്കരികിൽ
കാത്തു നില്പ്പുണ്ട്
വെറുതെ പുറത്തിറങ്ങി
ഒന്നു നനഞ്ഞു കുതിർന്നു വരൂ
ഇനി വരാൻ കാത്തിരിക്കുന്നത്
ചിലപ്പോൾ  വരണ്ട ശ്വാസത്തിന്റെ
വേനലായിരിക്കാം 

5 അഭിപ്രായങ്ങൾ:

 1. ആയിരിയ്ക്കാം

  തര്‍ക്കമില്ലെനിയ്ക്ക്

  മറുപടിഇല്ലാതാക്കൂ
 2. മഴയില്‍ കുതിര്‍ന്ന ഓര്‍മ്മകളും, പരിഭവങ്ങളും, പ്രണയവും, വേവലാതികളും ഇഷ്ടം...

  ആശംസകള്‍..
  (ഒരു സംശയം- ബ്ലോഗിന്‍റെ പേര് നേരത്തെ ഇത് തന്നെ ആയിരുന്നോ.-സംശയം മാത്രം)

  മറുപടിഇല്ലാതാക്കൂ
 3. മറുപടികൾ
  1. ഇതേ പേരില്‍ മറ്റൊരു ബ്ലോഗ്‌ കണ്ടതായി ഒരോര്‍മ്മ. അതാ ചോദിച്ചേ.
   ഇടയ്ക് ധ്വനിയിലേക്കും വരാം. ക്ഷണിചിരിക്കുന്നു.

   ഇല്ലാതാക്കൂ
 4. മഴയും പ്രണയവും....
  ഒരു കപ്പ്‌ കോഫി കുടി വേണം.....

  മറുപടിഇല്ലാതാക്കൂ