വിഭ്രമക്കാഴ്ചകള്‍
വിഹ്വലതകള്‍ക്കൊടുവില്‍
ബാക്കിയായത്
കുറെ ശവം നാറിപ്പൂക്കള്‍..
ഇന്നലെ കടപ്പുറത്ത്
കണ്ട അനാഥ പ്രേതത്തിന്‍
ആരുടെ മുഖമായിരുന്നു..?
അസ്ഥിത്വം നഷ്ടപ്പെട്ട
നിലാവ് വീണ്ടും
എന്നോട് ചിരിക്കാന്‍
പുഴക്കരയില്‍ വന്നിരുന്നു...
പെയ്തു പെയ്തു
മതിയായ മഴയായിരുന്നു
മറ്റൊരു കൂട്ട്...
പ്രണയം കാട്ടി
കൊതിപ്പിച്ച് അകന്നു
പോയ പാലപ്പൂക്കള്‍
വൃശ്ചിക കുളിരില്‍
ഇന്നലെ വീണ്ടും പൂത്തു...
നിശ്ശബ്തയില്‍ നിന്നും
മുറ്റത്തെ സര്‍പ്പ ഗന്ധികള്‍
എന്നെ നോക്കി കൊഞ്ഞനം കുത്തി...
മതി ഭ്രമം
ഞാന്‍ ചിരിക്കുകയാണ്
എന്നെ തന്നെ ഓര്‍ത്ത്...
അട്ടഹസിച്ചട്ടഹസിച്ച്
എന്നിട്ടും പഴയ
പോലെ ചിരിക്കാന്‍
എനിക്ക് കഴിയാഞ്ഞതെന്തേ..?
എനിക്ക് ഭ്രാന്താണ്
ചിലപ്പോഴൊക്കെ...
അതെ ഒന്നുമറിയാതെ
ഭ്രാന്തിയാവുന്നതാണെനിക്കിഷ്ടം..
വെറുതെ ഒന്നു
ചിരിക്കാനെങ്കിലും