ഒരു മഴ വീണ്ടും പെയ്തു
തോരുകയാണ്...
പനി പിടിച്ചു വിറങ്ങലിച്ച
സ്വപ്നങ്ങളില്‍
ഇടി വെട്ടു മുഴങ്ങിയ
തോരണങ്ങള്‍...
നീ അവനെക്കുറിച്ച് പറഞ്ഞപ്പോഴെല്ലാം
ഞാന്‍ ഓര്‍ത്തത് മറ്റെന്തോ ആയിരുന്നു...
എന്നിട്ടും നീ പറഞ്ഞുകൊണ്ടേ ഇരുന്നു...
അവന്റെ ചുംബനത്തെ കുറിച്ച്..
അവന്റെ ആലിംഗനത്തെ കുറിച്ച്...
ആ മഴയില്‍ നീയും അവനും
മറപറ്റിയ ചേമ്പിലയെ കുറിച്ച്...
***********************************
ഇന്നലെ വീണ്ടും മഴ പെയ്തു...
വടക്കേ പറമ്പില്‍ പോക്കാച്ചി
തവളകള്‍ പഴമ്പുരാണ
കേട്ടഴിക്കവേ
ഞാന്‍ നിന്നെ ഓര്ത്തു...
ആ മഴയില്‍ നീയും അവനും
ചുരുണ്ടു കൂടിയ പുതപ്പിനെ
കുറിച്ച് ഓര്ത്തു..
കാരണം എനിക്കോര്‍ക്കാന്‍
മറ്റൊന്നും ഉണ്ടായിരുന്നില്ല...
ആ നിശ്വാസ ചൂടില്‍
ഉരുകി ഉരുകി അവന്‍
മറഞ്ഞു പോയെന്നും
നീ ഒറ്റയ്ക്കായെന്നും
നീ അന്ന് പറഞ്ഞു...
എനിക്കും നിനക്കും അറിയാവുന്ന
ഞാന്‍ ആയിരുന്നു ആ നീയെന്നും...