എരിഞ്ഞടങ്ങിയ മൌനങ്ങളിൽ
ഒരു ചിറകൊടിഞ്ഞ
ചിത്ര ശലഭം കേഴുന്നുണ്ട്...
വിഷാദം,തളർന്നുറങ്ങുന്ന
സൂര്യകാന്തിയിൽ
ഇനിയും ഉണരാത്ത
രാവുകളിൽ പണ്ടെങ്ങോ
നുകർന്ന മധു കണം
ബാക്കി നിൽക്കെ,
ഈ നനുത്ത ചിറകുകൾ ഇല്ലാതെ
ഇനി വെറും വെറുക്കപ്പെട്ട
പുഴുവായി
ഈ മണ്‍ പരപ്പിൽ
ജീവന്റെ അവസാന
ശ്വാസവും പോകും വരെ
ഇനിയും എത്ര നാൾ ...