വരഞ്ഞു മുറിച്ച
വാക്കുകളിലെ സ്പഷ്ടത..
നിന്നെ കുറിച്ചു
പത്ര താളുകളില്‍ കണ്ടു...
നോക്കാന്‍ സമയം
കിട്ടിയില്ല..
പൊള്ളുന്ന വാക്കുകളുടെ
മുള്‍മുന...
അത് നിന്നെ കുത്തി
നോവിക്കുന്നുണ്ടോ ?
ഉണ്ടെങ്കില്‍ സഹിച്ചു
കൊള്ളുക..
അത് പത്ര ധര്‍മം...
ക്യാമറയ്ക്ക് മുന്നില്‍
കണ്ണീരൊപ്പാന്‍
വന്നുവോ അധികാരികള്‍..?
നിശ്ശബ്ദത പാലിക്കുക...
അതാണ് രാഷ്ട്രീയ ധര്‍മം..
നഷ്ട പരിഹാരത്തിന്റെ
ലിസ്ടിനെക്കുറിച്ചു
കേള്‍വിപ്പെട്ടുവോ..?
മറു കാത് തുറന്നു
കേട്ട വാര്‍ത്തയെ
കാറ്റില്‍ പറത്തുക..
കാരണം അത് വെറും
വാര്‍ത്ത മാത്രം..
സമയം കിട്ടുകയാണെങ്കില്‍
ബസിലോ ട്രെയിനിലോ
ഞാനും സഹതപിക്കാം..
ഉരുള്‍ പൊട്ടലില്‍
ഒലിച്ചു പോയ
നിന്റെ വീടിനെക്കുറിച്ച്..
കാണാതായ മകനെ കുറിച്ച്..
കണ്ടു കിട്ടിയ ഭര്‍ത്താവിന്റെ
ശവത്തെ കുറിച്ച്..
ഇനിയും തിരച്ചില്‍ നടത്തുന്ന
അമ്മയെ കുറിച്ച്...
ഇപ്പോള്‍ സമയമില്ല..
എന്റെ ബസ് പോവും...